മാധവനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതിയില്ല
തിരുവനന്തപുരം: കുരിയാര്‍കുറ്റി കാരപ്പാറ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതികേസില്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്റെ ചുമതലയുള്ള ഊര്‍ജ സെക്രട്ടറി എന്‍. മാധവനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രാനുമതി ലഭിച്ചില്ല.
ഇക്കാരണത്താല്‍ മാധവനെ വിജിലന്‍സ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയെടുക്കണമെങ്കില്‍ കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ അനുമതി വൈകിക്കുന്നതിനായി ഉദ്യോഗസ്ഥ തലത്തില്‍ ശ്രമം നടക്കുന്നുണ്ടത്രെ.
വിജിലന്‍സ് തയാറാക്കിയ പ്രാഥമിക വിവര റിപ്പോര്‍ട്ടില്‍ മാധവന്‍ എട്ടാം പ്രതിയാണ്. സാങ്കേതിക അനുമതി ലഭിക്കാത്ത കുരിയാര്‍കുറ്റി-കാരപ്പാറ ജലസേചന പദ്ധതിക്ക് കരാറുകാരന്‍ മാഹീന്‍ ഹാജിയ്ക്ക് വേണ്ടി വകുപ്പ് എഞ്ചിനിയര്‍മാരുടെ ഒത്താശയോടെ അംഗീകാരം നേടിക്കൊടുക്കാന്‍ ശ്രമിച്ചുവെന്നതാണ് മാധവനെതിരായ കേസ്.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസും മാധവനെതിരെ നിലവിലുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മാധവന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ 10 ശതമാനത്തിലധികം സ്വത്ത് അനധികൃതമായി സമ്പാദിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ഇത്രയും കേസുകള്‍ ഈ ഉദ്യോഗസ്ഥനെതിരെ ഉണ്ടായിരിക്കെ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്റെ അധികച്ചുമതല കൂടി സര്‍ക്കാര്‍ ഇദ്ദേഹത്തിന് നല്‍കിയത് ആരെ പ്രീതിപ്പെടുത്താനാണെന്ന് വ്യക്തമല്ല.












Click it and Unblock the Notifications