ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: തോമസ്
തിരുവനന്തപുരം: തനിക്കെതിരെ പാര്‍ട്ടി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.സി. തോമസ്.
പഞ്ചായത്ത്- നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസ് എം ബിജെപിയുമായി ധാരണയുണ്ടാക്കിയിരുന്നതായും തോമസ് വെളിപ്പെടുത്തി. ജൂണ്‍ 30 ശനിയാഴ്ച പത്രപ്രവര്‍ത്തക യൂണിയന് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കകയായിരുന്നു തോമസ്.
മാണിയുടെ മകന് ജോസ് കെ. മാണിയെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ മാണി ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് പരാജയപ്പെട്ടപ്പോള്‍ അതിന് പിന്നില്‍ താനാണെന്ന് മാണി തെറ്റിദ്ധരിക്കുകയായിരുന്നു. ഏറ്റുമാനൂര്‍, കടുത്തുരുത്തി, ഇടുക്കി സീറ്റുകളാണ് ജോസിനായി നോട്ടമിട്ടിരുന്നത്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ മൂലം അവിടെയൊന്നും ജോസിന് മത്സരിക്കാനായില്ല. ജോസിന് സീറ്റ് നല്കുന്നതില് തനിക്ക് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ലെന്നും തോമസ് വ്യക്തമാക്കി.
സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തിയിരുന്നില്ലെങ്കില്‍ ബിജെപിയുമായി കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ധാരണയിലെത്തുമായിരുന്നു. ഇരു കക്ഷികളും തമ്മില്‍ ദീര്‍ഘകാല സഖ്യം ഉണ്ടാക്കുവാന്‍ കെ.എം. മാണിയും ബിജെപിയുടെ മുതിര്‍ന്ന കേന്ദ്രനേതാവും തമ്മില്‍ പലവട്ടം ചര്‍ച്ചയും നടന്നു. താനും ആ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നതായി തോമസ് വെളിപ്പെടുത്തി. ഇത് മാണി നിഷേധിക്കുകയാണെങ്കില്‍ ആ ബിജെപി നേതാവിന്റെ പേര് താന്‍ വെളിപ്പെടുത്താമെന്നും തോമസ് പറഞ്ഞു.
കുറുവിലങ്ങാട് ഡിവിഷനില്‍ മഹിളാ മോര്‍ച്ച നേതാവ് സന്ധ്യയെ മാണി ഗ്രൂപ്പ് പിന്തുണയോടെ വിജയിപ്പിച്ചപ്പോഴാണ് ബിജെപി ബന്ധത്തിന് തുടക്കമായത്. ഇന്ന് തിരുവല്ല മുനിസിപ്പാലിറ്റി കേരളാ കോണ്‍ഗ്രസ് എം ഭരിക്കുന്നത് ബിജെപി പിന്തുണയോടെയാണെന്ന് തോമസ് വ്യക്തമാക്കി. ബിജെപി ബന്ധത്തെ ക്രൈസ്തവ സഭ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്തില്ല. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സഖ്യം കൊണ്ട് ഗുണമില്ലെന്ന് തോന്നിയതു കൊണ്ടാവാം ബിജെപി മാണി ഗ്രൂപ്പില്‍ നിന്നും അകന്നുവെന്നും തോമസ് പറഞ്ഞു.
താന്‍ കേന്ദ്രത്തില്‍ മന്ത്രിയാകുമെന്ന വാര്‍ത്തകള്‍ തോമസ് നിഷേധിച്ചു. ചന്ദ്രശേഖറിന്റെ കാലത്തും വാജ്പേയിയുടെ കാലത്തും തനിക്ക് ക്യാബിനറ്റ് മന്ത്രി സ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ഉണ്ടായിരുന്നതായി തോമസ് വെളിപ്പെടുത്തി. എന്നാല്‍ എന്റെ രാഷ്ട്രീയ മൂല്യങ്ങള്‍ കണക്കിലെടുത്ത് അവ സ്വീകരിച്ചില്ല, ഇനി സ്വീകരിക്കുകയില്ലെന്നും തോമസ് വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസ് (തോമസ് ) എന്നൊരു പാര്‍ട്ടി ഉണ്ടാകില്ലെന്ന് തോമസ് പറഞ്ഞു. കേരളാ കോണ്‍ഗ്രസുകള്‍ ലയിക്കണമെന്നാണ് തന്റെയും ആഗ്രഹം. വളരുന്തോറും പിളരുന്ന വളര്‍ച്ച കേരളാ കോണ്‍ഗ്രസിന് വേണ്ടെന്നും തോമസ് പറഞ്ഞു. പാര്‍ട്ടി ചെയര്‍മാന്റെ മനസില്‍ നിന്നും താന്‍ ഡിസ്മിസ് ചെയ്യപ്പെട്ടു കഴിഞ്ഞു. സസ്പെന്ഷന് വെറും സാങ്കേതികം മാത്രമാണ്. അടുത്ത നീക്കം സഹപ്രവര്‍ത്തകരുമായി ആലോചിച്ചു തീരുമാനിക്കും.
താന്‍ മുന്‍കൈയെടുത്തു രൂപീകരിച്ച കര്‍ഷകമുന്നണി ശക്തിപ്പെടുത്തും. ഇതിന് രാജ്യത്തെമ്പാടും യൂണിറ്റുകള്‍ ഉണ്ടാക്കുകയും മുന്നണി രാഷ്ട്രീയമായി സമ്മര്‍ദം ചെലുത്തുകയും ചെയ്യുമെന്ന് തോമസ് അറിയിച്ചു. കര്‍ഷകരുടെ താല്പര്യങ്ങള് സംരക്ഷിക്കാനായി ദോഹയില്‍ നടക്കുന്ന ലോക വ്യപാര സംഘടനയുടെ യോഗത്തിന് മുന്നണി പ്രതിനിധികള്‍ പോകുന്നതായിരിക്കും. കര്‍ഷക വിരുദ്ധതാല്പര്യങ്ങള്ക്കെതിരെ അവിടെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും തോമസ് വ്യക്തമാക്കി.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications