കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുതകുന്ന തരത്തില്‍ സാമ്പത്തികവും സാങ്കേതികവുമായ സഹായം പുറത്തു നിന്നു ലഭിക്കുകയാണെങ്കില്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.

സര്‍ക്കാര്‍ അവതരിപ്പിച്ച ധവളപത്രത്തെക്കുറിച്ചുള്ള പൊതു ചര്‍ച്ച ജൂണ്‍ 30 വെള്ളിയാഴ്ച കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ മേഖലകള്‍ സ്വയം വളര്‍ച്ചയുള്ളവയാണ്. ഈ മേഖലയില്‍ പണം നിക്ഷേപിക്കാന്‍ താല്പര്യമുള്ളവരെ അതിനനുവദിക്കണം. ഈ മേഖലകളടെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കരുത്. തടസവാദങ്ങള്‍ക്ക് അടിസ്ഥാനമായ യാഥാസ്ഥിതിക സിദ്ധാന്തങ്ങള്‍ ഒഴിവാക്കണം. പക്ഷെ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുന്നത് ജനങ്ങളുടെ വിദഗ്ധരുടെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രതിസന്ധി ജനങ്ങളെ അറിയിക്കാനാണ് ധവളപത്രം അവതരിപ്പിച്ചിരിക്കുന്നത്. എവിടെയാണ് തെറ്റു പറ്റിയതെന്നും അതിന്റെ പരിഹാരമാര്‍ഗ്ഗങ്ങളെന്തൊക്കെയാണെന്നും അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ധവളപത്രത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വിലവര്‍ദ്ധനയും മറ്റും ഭാവിയില്‍ കൈക്കൊള്ളാവുന്ന നയങ്ങള്‍ മാത്രമാണ്. തീരുമാനമല്ല. എന്തു വെല്ലുവിളി നേരിട്ടാണെങ്കിലും ഈ പ്രതിസന്ധിയില്‍ നിന്ന് കേരളത്തെ സര്‍ക്കാര്‍ രക്ഷിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി.

പാര്‍ലമെന്ററി കാര്യമന്ത്രി എം.എം. ഹസന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരത്തേതിനു ശേഷം നടക്കുന്ന പൊതു ചര്‍ച്ചയാണ് കോഴിക്കോട്ടേത്. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കോഴിക്കോട് പ്രസ് ക്ലബിന്റെ സഹകരണത്തോടെയാണ് പൊതു ചര്‍ച്ച സംഘടിപ്പിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X