സ്റേറ്റ് ബാങ്കില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ്
തിരുവനന്തപുരം: സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ തിരുവനന്തപുരം, എറണാകുളം നഗരത്തിലെ ഇടപാടുകാര്‍ക്ക് ഇനി ഓണ്‍ലൈന്‍ ബാങ്കിംഗ് സൗകര്യം ലഭ്യമാകും. രാജ്യത്തെ ഏഴ് നഗരങ്ങളിലുള്ള ബാങ്കിന്റെ എടിഎം കൗണ്ടറുകള്‍ തമ്മില്‍ ഉടന്‍ ബന്ധിപ്പിക്കുന്നതുമാണ്.
ബാങ്ക് നടപ്പാക്കുന്ന ഓണ്‍ലൈന്‍ ബാങ്കിംഗിന്റെ ഉദ്ഘാടനം ജൂണ്‍ 30 ശനിയാഴ്ച സംസ്ഥാന വിവരസാങ്കേതിക വകുപ്പ് സെക്രട്ടറി അരുണാ സുന്ദരരാജ് ഉദ്ഘാടനം ചെയ്തു. വിദേശമലയാളികള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ് ഏറെ സൗകര്യപ്രദമാണെന്ന് അരുണാ സുന്ദരരാജ് പറഞ്ഞു.
ഇന്റര്‍നെറ്റിലൂടെ ഇടപാടുകാര്‍ക്ക് വിവരങ്ങളെല്ലാം അറിയാവുന്ന സൗകര്യം താമസിയാതെ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കേരളാ സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ എസ്. കെ. ഹരിഹരന്‍ വ്യക്തമാക്കി.ബാങ്കിന്റെ 47ാം ജന്മദിനത്തിലാണ് ഓണ്‍ലൈന്‍ ബാങ്കിംഗ് നടപ്പാക്കിയത്.
ചെക്ക് ബുക്കിനായും ഡിമാന്റ് ഡ്രാഫ്റ്റിനുമായുള്ള അപേക്ഷകള്‍, അക്കൗണ്ടിലെ തുകയുടെ കണക്ക്, അക്കൗണ്ട് മാറ്റം, പുതിയ നിക്ഷേപം തുടങ്ങുക എന്നിവയെല്ലാം ഓണ്‍ലൈന്‍ ബാങ്കിംഗിലൂടെ നടത്താം. അഹമദാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈയ്, ദില്ലി, പൂന എന്നിവയാണ് ഓണ്‍ലൈന്‍ ബാങ്കിംഗ് സൗകര്യമുള്ള മറ്റ് നഗരങ്ങള്‍.












Click it and Unblock the Notifications