ഇന്‍ഷുറന്‍സ് കാര്യങ്ങള്‍ക്ക് പുതിയ സോഫ്ട്വെയര്‍
തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐവിഎല്‍ ഇന്ത്യാ ലിമിറ്റഡ് വന്‍കിട കമ്പനികള്‍ക്കും മറ്റും ഇന്‍ഷുറന്‍സ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന സോഫ്ട്വെയര്‍ തയാറാക്കി.
ഇന്‍ഷുര്‍ മൂന്ന് എന്ന് പേരിട്ട ിരിക്കുന്ന ഈ സോഫ്ട്വെയര്‍ ആസ്ത്രേലിയയിലെ ബ്രിസ്ബെയ്നില്‍ നടക്കുന്ന ചടങ്ങില്‍ പുറത്തിറക്കുമെന്ന് ഐവിഎല്‍ അധികൃതര്‍ അറിയിച്ചു. പല കമ്പനികളും വിഷമം പിടിച്ച ഇന്‍ഷുറന്‍സ് , ക്ലെയിം പരിപാടികള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായതിനാല്‍ പുറത്തുള്ള ഏജന്‍സികള്‍ക്ക് നല്‍കുകയാണ് പതിവ്. പുതിയ സോഫ്ട്വെയര്‍ ഇത് ലഘൂകരിക്കുമെന്നും അതിനാല്‍ കമ്പനികള്‍ക്ക് വന്‍തുക ലാഭിക്കാമെന്നും ഐവിഎല്‍ അധികൃതര്‍ അവകാശപ്പെട്ട ു.
വ്യക്തിഗത ഇന്‍ഷുറന്‍സ്, മറൈന്‍ ഇന്‍ഷുറന്‍സ്, അിബാധയുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, അപകട ഇന്‍ഷുറന്‍സ് എന്നിവയ്ക്കെല്ലാം ഐവിഎല്‍ സോഫ്ട്വെയര്‍ ഉപയോഗിക്കാമെന്ന് കമ്പനി വൃത്തങ്ങള്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications