Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെക്നോപാര്‍ക്ക് വികസനത്തിന്റെ പുതിയ ഘട്ടത്തില്‍

തിരുവനന്തപുരം: പ്രവര്‍ത്തനം തുടങ്ങി ഒരു ദശകം പിന്നിടുന്ന ടെക്നോപാര്‍ക്ക് കൂടുതല്‍ വികസനപദ്ധതികള്‍ക്ക് ആസൂത്രണം ചെയ്യുന്നു.

വിവരസാങ്കേതികവിദ്യയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന യുഡിഎഫ് സര്‍ക്കാര്‍ ടെക്നോപാര്‍ക്കിന്റെ വികസനത്തിന് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് ടെക്നോപാര്‍ക്ക് അധികൃതരുടെ പ്രതീക്ഷ. അടുത്ത ആഴ്ച മുഖ്യമന്ത്രി എ.കെ.ആന്റണി ടെക്നോപാര്‍ക്ക് സന്ദര്‍ശിക്കുന്നുണ്ട്.

രാജ്യത്തെ ഒരു പ്രധാന സോഫ്റ്റ്വേര്‍ കമ്പനി ആറ് മാസത്തിനുള്ളില്‍ ടെക്നോപാര്‍ക്കില്‍ ഒരു സ്ഥാപനം തുടങ്ങുന്നുണ്ടെന്ന് ടെക്നോപാര്‍ക് തലവന്‍ വാസുദേവന്‍ പറഞ്ഞു.

6 ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലം ഇതിനകം ടെക്നോപാര്‍ക്ക് വിറ്റഴിച്ചുകഴിഞ്ഞു. അടുത്ത സപ്തംബറോടെ 1,50,000 ചതുരശ്രമീറ്ററും ഫെബ്രുവരിയോടെ 4,50,000 വില്‍ക്കാനാവുമെന്നാണ് കരുതുന്നത്.

ടെക്നോപാര്‍ക്കില്‍ ഒടുവിലെത്തിയ കമ്പനി ടാറ്റാ എല്‍ക്സി ആണ്. ബാംഗ്ലൂരിന് പുറത്ത് ആദ്യമായാണ് ടാറ്റാ എക്സല്‍സി അതിന്റെ ശാഖ തുടങ്ങുന്നത്. റോയല്‍ ബാങ്ക് ഒഫ് സ്കോട്ടുലാന്റുമായും ചര്‍ച്ചകള്‍ നടന്നുവരികയാണ്.

ആഗസ്തില്‍ നടക്കുന്ന വിദേശമലയാളി സംഘടനകളുടെ ആദ്യ സമ്മേളനത്തിനു ശേഷം കൂടുതല്‍ ഐടി കമ്പനികള്‍ ടെക്നോപാര്‍ക്കിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാസുദേവന്‍ പറഞ്ഞു.

കുറഞ്ഞ വാടകയും കേരളത്തില്‍ എഞ്ചിനീയര്‍മാരുടെ ലഭ്യതയും കൂടുതല്‍ കമ്പനികളെ ടെക്നോപാര്‍ക്കിലേക്ക് ആകര്‍ഷിക്കുമെന്നാണ് കരുതുന്നെതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+