Get Updates
Get notified of breaking news, exclusive insights, and must-see stories!

അറസ്റ്: കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന്

ദില്ലി: തമിഴ്നാട് മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അറസ്റു ചെയ്തതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രിസഭ ജൂലായ് ഒന്ന് ഞായറാഴ്ച യോഗം ചേരും.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ വീട്ടിലാണ് യോഗം നടക്കുക. തമിഴ്നാട് ഗവര്‍ണര്‍ ഫാത്തിമാ ബീവിയുടെയും ചെന്നൈ സന്ദര്‍ശിക്കുന്ന എന്‍ഡിഎ സംഘത്തിന്റെയും റിപ്പോര്‍ട്ടുകള്‍ യോഗം പരിഗണിക്കും. സംഭവത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജൂണ്‍ 30 ശനിയാഴ്ച രാത്രി ചേര്‍ന്ന എന്‍ഡിഎ യോഗം നേതാക്കളെ അറസ്റു ചെയ്ത രീതിയെ വിമര്‍ശിച്ചു. ജയലളിത സര്‍ക്കാരിനെതിരെ കടുത്ത നടപടിവേണമെന്ന് യോഗം ആവശ്യപ്പെട്ടു. ഗവര്‍ണര്‍ ഫാത്തിമാ ബീവിയുടെ പ്രവര്‍ത്തനത്തിലും യോഗം അതൃപ്തി രേഖപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+