കേന്ദ്രതീരുമാനം: കോണ്‍ഗ്രസ് അപലപിച്ചു
ദില്ലി: തമിഴ്നാട് ഗവര്‍ണര്‍ ഫാത്തിമാബീവിയെ തിരിച്ചുവിളിക്കാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തോട് കോണ്‍ഗ്രസും സിപിഎമ്മും സിപിഐയും പ്രതിഷേധം പ്രകടിപ്പിച്ചു.
ജയലളിതയെ തമിഴ്നാട് മുഖ്യമന്ത്രിയായി നിയമിച്ചതിലുള്ള വിദ്വേഷം തീര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്പാല്‍ റെഡ്ഢി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശനിയാഴ്ച നടന്ന സംഭവങ്ങളില്‍ ഫാത്തിമാബീവിക്ക് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം ചൂണ്ടികാകാട്ടി.
വ്യക്തമായും ദുരദ്ദേശ്യപരമായ തീരുമാനമാണ് കേന്ദ്രം കൈകൊണ്ടത്. സര്‍ക്കാരും പൊലീസും കുറ്റക്കാരായ സംഭവത്തില്‍ ഗവര്‍ണറെ എങ്ങനെ കുറ്റപ്പെടുത്താനാവും. ഗവര്‍ണറുടെ പദവിയെ ഇടിച്ചുതാഴ്ത്തുന്ന നടപടിയാണ് കേന്ദ്രം സ്വീകരിച്ചത്. റെഡ്ഢി പറഞ്ഞു.
ഫാത്തിമാബീവിയെ തിരിച്ചുവിളിക്കാനുള്ള തീരുമാനത്തെ സിപിഎമ്മും സിപിഐയും ശക്തമായി അപലപിച്ചു. തികച്ചും ജനാധിപത്യവിരുദ്ധവും ഏകാധിരത്യപരവുമായ നീക്കമാണിതെന്ന് ദില്ലിയില്‍ പുറപ്പെടുവിച്ച സംയുക്തപ്രസ്താവനയില്‍ ഇരുപാര്‍ട്ടികളും പറഞ്ഞു.












Click it and Unblock the Notifications