ഫാത്തിമാബീവി രാജിവെച്ചു
ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ഫാത്തിമാബീവി രാജിവെച്ചു. രാജിവെക്കുന്നതായി അറിയിച്ചുകൊണ്ടുള്ള കത്ത് ഫാത്തിമാബീവി രാഷ്ട്രപതി കെ.ആര്‍.നാരായണന് അയച്ചു.
താന്‍ തമിഴ്നാട് ഗവര്‍ണര്‍ സ്ഥാനം രാജിവെക്കുന്നു എന്ന ഒറ്റവരിക്കത്താണ് ഫാത്തിമാബീവി രാഷ്ട്രപതിക്ക് നല്‍കിയത്. ആന്ധ്രാഗവര്‍ണര്‍ രംഗരാജന്‍ തിങ്കളാഴ്ച തമിഴ്നാട് ഗവര്‍ണറുടെ പദവിയേല്‍ക്കുമെന്നാണ് അറിയുന്നത്.
ഫാത്തിമാബീവിയുടെ രാജിക്കത്ത് രാഷ്ട്രപതി കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് അയച്ചു. തിങ്കളാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭായോഗം രാജിയിന്മേല്‍ തീരുമാനമെടുക്കും.












Click it and Unblock the Notifications