Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാനിധി പക്വത കാണിച്ചില്ല: ജയ

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെ അറസ്റു ചെയ്ത രീതിക്കെതിരെ എല്ലായിടത്തു നിന്നും പ്രതിഷേധമുയരുമ്പോഴും പൊലീസിന്റെ നടപടിയെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ന്യായീകരിക്കുന്നു.

തന്റെ സര്‍ക്കാരും പൊലീസും എടുത്ത നടപടികള്‍ തീര്‍ത്തും ശരിയായിരുന്നുവെന്ന് ജൂണ്‍ 30 ശനിയാഴ്ച അര്‍ദ്ധരാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ ജയലളിത പറഞ്ഞു. നേരെ മറിച്ച് കരുാനിധിയും മകന്‍ സ്റാലിനും അനുയായികളുമാണ് നിയമം ലംഘിച്ചത്, ജയ ആരോപിച്ചു.

നാലു തവണ മുഖ്യമന്ത്രിയായിട്ടുള്ള കരുണാനിധിയെപ്പോലുള്ള മുതിര്‍ന്ന നേതാവ് അറസ്റു സമയത്ത് കുറച്ചു കൂടി പക്വത കാണിക്കേണ്ടിയിരുന്നു. നിയമനടപടികളെക്കുറിച്ച് അദ്ദേഹത്തിന് പൂര്‍ണബോധ്യമുണ്ടായിരുന്നു. പൊലീസുമായി അദ്ദേഹം സഹകരിക്കുകയായിരുന്നു വേണ്ടത്. തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുന്നതിനു പകരം അവസരം മുതലെടുക്കാനാണ് കരുണാനിധി ശ്രമിച്ചത്. 1996ല്‍ തന്നെ അറസ്റു ചെയ്തപ്പോള്‍ താന്‍ കാട്ടിയ സഹകരണവും അവര്‍ ചൂണ്ടിക്കാട്ടി.

കരുണാനിധിയെ മര്‍ദ്ദിച്ചു എന്ന വാര്‍ത്തയും ജയ നിഷേധിച്ചു. യഥാര്‍ത്ഥത്തില്‍ കേന്ദ്രമന്ത്രി മുരശൊലി മാരനാണ് അദ്ദേഹത്തെ പുറകില്‍ നിന്നു തള്ളിയത്. വീഴാന്‍ പോയ കരുണാനിധിയെ പൊലീസ് പിടിച്ചു നിര്‍ത്തുകയായിരുന്നു. കരുണാനിധിയെ സഹായിക്കാന്‍ ചെന്ന പൊലീസുകാരെ മാരനും കുടുംബാംഗങ്ങളും ചേര്‍ന്ന് ആക്രമിച്ചുവെന്നും ജയ ആരോപിച്ചു.

ഡിഐജിയെപ്പോലും മാരന്‍ തള്ളിമാറ്റാന്‍ ശ്രമിച്ചു. അറസ്റ് ചെയ്ത് കാറിനുള്ളിക്കിയപ്പോള്‍ മാരന്‍ നടത്തിയ പരാക്രമങ്ങള്‍ തീര്‍ത്തും നിയമലംഘനമാണ്. കരുണാനിധിയുടെ കുടുംബത്തിലെ സ്ത്രീകള്‍ പൊലീസിനു നേരെ അസഭ്യവര്‍ഷം നടത്തിയതിനു പുറമെ ചെരിപ്പ് കൊണ്ടെറിയുകയും ചെയ്തു - ജയ കുറ്റപ്പെടുത്തി. ഈ അവസരത്തിലും പൊലീസ് സംയമനം പാലിച്ചുവെന്ന് അവര്‍ അവകാശപ്പെട്ടു.

കേന്ദ്രമന്ത്രിയായ ടി.ആര്‍. ബാലു പൊലീസിനെ കടമ നിര്‍വഹിക്കുന്നതില്‍ നിന്ന് തടയാന്‍ ശ്രമിക്കുകയായിരുന്നു. മൂന്നു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. യഥാര്‍ത്ഥത്തില്‍ ബാലുവിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്.

പ്രധാനമന്ത്രി എ.ബി. വാജ്പേയി താനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെന്ന വാര്‍ത്തകളും തമിഴ്നാട് മുഖ്യമന്ത്രി നിഷേധിച്ചു. ചീഫ് സെക്രട്ടറി പി. ശങ്കറുമായി പ്രധാനമന്ത്രി സംസാരിച്ചിട്ടുണ്ട്. അക്കാര്യം എന്നെ അറിയിക്കാനും ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പുതിയ സംഭവവികാസത്തെക്കുറിച്ച് റിപ്പോര്‍ട്ട് കൊടുക്കാനും ചീഫ് സെക്രട്ടറിയോട് അദ്ദേഹം ആവശ്യപ്പെട്ടു, ജയലളിത പറഞ്ഞു. താനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെന്ന് പ്രധാനമന്ത്രി ഇതുവരെ പറഞ്ഞിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസാണ് അങ്ങനെ അവകാശപ്പെട്ടത്. ഇങ്ങനെ സംഭവിച്ചത് ഖേദകരമാണ്. കരുണാനിധിയുടെ അറസ്റിനെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഉടന്‍ തന്നെ പ്രധാനമന്ത്രിക്കയക്കുമെന്നും ജയലളിത ഉറപ്പു നല്‍കി.

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഡിഎംകെയുടെയും സഖ്യകക്ഷികളുടെയും ആവശ്യത്തെ അവര്‍ നിരാകരിച്ചു. ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിട്ടുണ്ടെങ്കിലോ സര്‍ക്കാര്‍ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിലോ മാത്രമേ ഒരു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ സാധ്യമാവൂ. തമിഴ്നാട്ടില്‍ അങ്ങനെയൊന്നുണ്ടായിട്ടില്ല. കരുണാനിധിയെയും സ്റാലിനെയും അറസ്റു ചെയ്തപ്പോള്‍ പോലും സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നിട്ടില്ല. ചില അക്രമസംഭവങ്ങളും കല്ലേറും ഒഴിച്ചാല്‍ എല്ലാം സമാധാനപരമായിരുന്നു - ജയലളിത അവകാശപ്പെട്ടു.

അറസ്റിന് നാടകീയത ചേര്‍ത്ത് പൊലിപ്പിച്ചു കാട്ടാനാണ് സണ്‍ ടിവി ശ്രമിച്ചത്. സണ്‍ ടിവി കാണിച്ച ദൃശ്യത്തിലെ എന്നെ കൊല്ലാന്‍ ശ്രമിച്ചു എന്നിങ്ങനെയുള്ള ശബ്ദങ്ങള്‍ യഥാര്‍ത്ഥത്തില്‍ കരുണാനിധിയുടേതല്ല. കരുണാനിധിയെക്കുറിച്ച് ജനങ്ങള്‍ക്ക് ദയ തോന്നാന്‍ അവര്‍ നടത്തിയ ഗൂഢാലോചനയാണിത് - സണ്‍ ടിവിയിലെ ചില പരിപാടികളുടെ സംപ്രേഷണം തടഞ്ഞതിനെക്കുറിച്ച് ജയലളിത പറഞ്ഞു.

എഐഎഡിഎംകെ സഖ്യകക്ഷികളായ സിപിഐ, സിപിഎം, ടിഎംസി തുടങ്ങിയവര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത് ദൗര്‍ഭാഗ്യകരമാണ്. സത്യം എന്താണെന്ന് കണ്ടെത്താന്‍ അവര്‍ ശ്രമിക്കേണ്ടിയിരുന്നുവെന്ന് അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+