കരുണാനിധിയുടെ ഭാര്യാമാതാവ് മരിച്ചു
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഭാര്യാമാതാവ് ശിവഭാഗ്യം അമ്മാള്‍ അന്തരിച്ചു. ജൂലായ് ഒന്ന് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. കരുണാനിധിയുടെ അറസ്റ് വിവരം കേട്ടതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുണ്ട്.
കരുണാനിധിയുടെ രണ്ടാം ഭാര്യ രാജാത്തിയുടെ അമ്മയാണ് ശിവഭാഗ്യം അമ്മാള്‍. കരുണാനിധിയെ അറസ്റു ചെയ്ത അലിവര്‍ റോഡിലെ വീട്ടില്‍ത്തന്നെയായിരുന്നു ഇവരും താമസിച്ചിരുന്നത്. കിടപ്പിലായിരുന്നതുകൊണ്ട് അവരെ പ്രത്യേകം മുറിയിലായിരുന്നു താമസിപ്പിച്ചിരുന്നത്. ആരോഗ്യനില വഷളായതു കൊണ്ട് കരുണാനിധിയുടെ അറസ്റ് വിവരം അവരെ അറിയിക്കരുതെന്ന് രാജാത്തി വേലക്കാരോട് പറഞ്ഞിരുന്നുവത്രെ.
വേലക്കാര്‍ ഇക്കാര്യം അവരെ അറിയിക്കാതെ സൂക്ഷിച്ചെങ്കിലും ഞായറാഴ്ച രാവിലെ എത്തിയ രാജാത്തിയുടെ അടുത്ത ബന്ധു അബദ്ധവശാല്‍ അറസ്റു വിവരം അവരെ അറിയിക്കുകയും തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനത്തില്‍ മരണം സംഭവിക്കുകയും ചെയ്തുവത്രെ.
കരുണാനിധിയെ അറസ്റു ചെയ്യുന്ന ദൃശ്യങ്ങള്‍ സണ്‍ ടിവിയില്‍ കണ്ടതാണ് മരണകാരണമെന്നും അഭിപ്രായമുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ ഏകാഭിപ്രായമില്ല. സണ്‍ ടിവിയിലെ ദൃശ്യങ്ങളാണ് മരണകാരണമെന്ന് ചില വേലക്കാര്‍ പറയുന്നുണ്ടെങ്കിലും മറ്റു വേലക്കാര്‍ അത് നിഷേധിക്കുന്നു. ശിവഭാഗ്യം അമ്മാള്‍ ടിവി ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും അറസ്റ് വാര്‍ത്ത അറിഞ്ഞതാണ് മരണകാരണമെന്നും അവര്‍ പറയുന്നു.












Click it and Unblock the Notifications