കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎ സംഘം ചെന്നൈയില്‍

  • By Staff
Google Oneindia Malayalam News

ചെന്നൈ: മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെ അറസ്റു ചെയ്തതിനു ശേഷം തമിഴ്നാട്ടില്‍ ഉണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ വിലയിരുത്താന്‍ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ചെന്നൈയിലെത്തി.

ആര്‍.എസ്. ധിന്‍സ, വിജയ് കുമാര്‍ മല്‍ഹോത്ര എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍. ജൂലായ് ഒന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ചേരുന്ന കേന്ദ്രമന്ത്രിസഭായോഗത്തിനു മുമ്പുതന്നെ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഗവര്‍ണര്‍, ചീഫ് സെക്രട്ടറി എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ എന്‍ഡിഎ സംഘത്തിന്റെ റിപ്പോര്‍ട്ടും കേന്ദ്രമന്ത്രിസഭ പരിഗണിക്കും.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക സെക്രട്ടറി എം.ബി. കൗശല്‍ നേതൃത്വം നല്‍കുന്ന സംഘവും ചെന്നൈയിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സംഭവവികാസങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സംഘം ചീഫ് സെക്രട്ടറി ശങ്കര്‍, ഡിജിപി എ. രവീന്ദ്രനാഥ് എന്നിവരെ കണ്ടേക്കും. ദില്ലിയിലേക്ക് തിരിക്കുന്നതിനു മുമ്പ് സംഘം ഗവര്‍ണര്‍ ഫാത്തിമാ ബീവിയെയും കണ്ട് ചര്‍ച്ച നടത്തിയേക്കും. കൗശലിന്റെ റിപ്പോര്‍ട്ടും ഞായറാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നേക്കും.

ഗവര്‍ണര്‍ ഫാത്തിമാ ബീവിയും ചീഫ് സെക്രട്ടറി ശങ്കറും തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിനയച്ചിട്ടുണ്ട്. അവ ഇപ്പോള്‍ ഉന്നതതല കേന്ദ്രസംഘം പരിശോധിച്ചുവരികയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X