തമിഴ്നാട്ട ിലേക്കുള്ള ബസ് സര്‍വീസ് പുനരാരംഭിച്ചു
തിരുവനന്തപുരം: കരുണാനിധിയുടെ അറസ്റിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് നിര്‍ത്തിവച്ചിരുന്ന തമിഴ്നാട്ട ിലേക്കുള്ള ബസ് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി പുനരാരംഭിച്ചു.
ജൂലായ് ഒന്ന് ഞായറാഴ്ച രാവിലെ മുതലാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. നാഗര്‍കോവില്‍ ഭാഗത്തേക്ക് മാത്രം 10ല്‍ അധികം സര്‍വീസുകള്‍ നടത്തിയെന്ന് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ തമിഴ്നാട്ട ില് നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നാമമാത്രമായി മാത്രമേ നടക്കുന്നുള്ളു.
പാലക്കാട് ഭാഗത്തു നിന്നും തമിഴ്നാട്ട ിലേക്കുള്ള സര്‍വീസുകളും പുനരാരംഭിച്ചിട്ട ുണ്ട്. എന്നാല്‍ തെങ്കാശി ഭാഗത്തേക്കുള്ള സര്‍വീസുകള്‍ അതിര്‍ത്തി പ്രദേശമായ കോട്ട വാസലില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. കരുണാനിധി അറസ്റ് ചെയ്യപ്പെട്ട ജൂണ്‍ 30 ശനിയാഴ്ച മൂന്ന് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് കല്ലേറില്‍ കേടുപാടുകള്‍ പറ്റി. കളിയിക്കാവിള, കൃഷ്ണഗിരി എന്നിവിടങ്ങളില്‍ വച്ചാണ് കല്ലേറുണ്ടായത്.