ബന്ദ്: ബസ് സര്‍വീസുകള്‍ നിര്‍ത്തി
തിരുവനന്തപുരം: തമിഴ്നാട്ടിലേക്കുള്ള അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നിര്‍ത്തിവച്ചു. തമിഴ്നാട്ടില്‍ ജൂലായ് രണ്ട് തിങ്കളാഴ്ച എന്‍ഡിഎ ബന്ദ് ആഹ്വാനം ചെയ്തിട്ടുുള്ളതിനാലാണ് ബസ് സര്‍വീസ് നിര്‍ത്തിയത്.
ജൂലായ് ഒന്ന് ഞായറാഴ്ച വൈകുന്നേരം ആറ് മണി മുതലാണ് സര്‍വീസുകള്‍ നിര്‍ത്തിയതെന്ന് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ അറിയിച്ചു. നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ രാവിലെ പുനരാരംഭിച്ചിരുന്നു. വൈകുന്നേരം വരെ പാലക്കാട് കോയമ്പത്തൂര്‍ റൂട്ടില്‍ ഏഴ് സര്‍വീസുകള്‍ നടത്തിയതായി കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.
കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കും തിരി ച്ചുമുള്ള സ്വകാര്യ ബസ് സര്‍വീസുകളും ചരക്ക് ലോറി നീക്കവും ഏതാണ്ട് സ്തംഭിച്ചിരിക്കുകയാണ്. സ്വകാര്യ ബസ് സര്‍വീസുകള്‍ ജൂണ്‍ 30 ശനിയാഴ്ച മുതല്‍ തന്നെ നിര്‍ത്തിവച്ചിരിക്കുകയാണ്.
ബന്ദ് കണക്കിലെടുത്ത് കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അറസ്റ് ഭയന്നെത്തുന്ന ഡിഎംകെ പ്രവര്‍ത്തകരെയും നേതാക്കളെയും പിടികൂടാന്‍ തമിഴ്നാട് പൊലീസ് കളിയിക്കാവിള, ആര്യങ്കാവ്, കുമിളി, പൊള്ളാച്ചി പ്രദേശങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ളതായി സംസ്ഥാന ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ തന്നെ രക്ഷപ്പെട്ട ചില ഡിഎംകെ നേതാക്കള്‍ തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിലെ ചില സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിയതായി അറിയുന്നു.












Click it and Unblock the Notifications