എമിഗ്രേഷന്‍ ഓഫീസ്: അന്വേഷണം തുടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരത്തെ എമിഗ്രേഷന്‍ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ കുറിച്ച് കേന്ദ്ര തൊഴില്‍ വകുപ്പ് അന്വേഷണമാരംഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി തൊഴില്‍ ക്ഷേമ ഡയറക്ടര്‍ ആര്‍. കെ. സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ജൂണ്‍ 30 ശനിയാഴ്ച തെളിവെടുപ്പ് നടത്തി. ട്രാവല്‍ ആന്‍ഡ് റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയിട്ടുള്ളത്.
അതിനിടെ തിരുവനന്തപുരത്തെ എമിഗ്രേഷന്‍ ഓഫീസ് പൂട്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വ്യാജ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് കേരളാ റിക്രൂട്ടിംഗ് ഏജന്റ്സ് ഫെഡറേഷന്‍ ആരോപിച്ചു. കേരളത്തില്‍ മാത്രമാണ് രണ്ട് എമിഗ്രേഷന്‍ ഓഫീസകള്‍ ഉള്ളത്. എറണാകുളത്തുള്ള ഓഫീസുമായി ബന്ധപ്പെട്ട ചില ഏജന്‍സികളാണ് ഇതിന് പിന്നിലെന്ന് ഫെഡറേഷന്‍ ആരോപിച്ചു.
എറണാകുളത്തും തിരുവനന്തപുരത്തും പ്രവര്‍ത്തിക്കാന്‍ ലൈസന്‍സുള്ള ചില ഏജന്‍സികള്‍ സ്വാര്‍ത്ഥലാഭത്തിന് വേണ്ടി എമിഗ്രേഷന്‍ ഓഫീസ് പ്രവര്‍ത്തനം തുരങ്കം വയ്ക്കുന്നത്. തിരുവനന്തപുരത്തെ രാജ്യാന്തര വിമാനത്താവളത്തിനെതിരായ ലോബിയും ഇതിന് പിന്നിലുണ്ടെന്ന് ഫെഡറേഷന്‍ ആരോപിക്കുന്നു.












Click it and Unblock the Notifications