Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയയുടെ ആനയെ സ്വീകരിക്കരുതെന്ന്

തിരുവനന്തപുരം: കരുണാനിധിയെ ജനാധിപത്യ വിരുദ്ധ രീതികളിലൂടെ അറസ്റ് ചെയ്ത തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഗുരുവായൂരില്‍ സമര്‍പ്പിക്കുന്ന ആനയെ സ്വീകരിക്കരുതെന്ന് സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് കോണ്‍സ്റിറ്റ്യൂഷണല്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍.

കൗണ്‍സില്‍ കണ്‍വീനര്‍മാരായ ലാലു ജോസഫ്, ജെ. രാജശേഖരന്‍ നായര്‍, എ. അജയകുമാര്‍ എന്നിവര്‍ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് നല്‍കിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിട്ട ുള്ളത്. മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യ മര്യാദകള്‍ക്കും യാതൊരു വിലയും കല്‍പ്പിക്കാത്ത വ്യക്തിയാണ് ജയയെന്ന് അവരുടെ പ്രവൃത്തിയില്‍ നിന്നും മനസിലാക്കുന്നതുകൊണ്ടാണ് ആനയെ സ്വീകരിക്കരുതെന്ന് ആവശ്യപ്പെടുന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

കരുണാനിധിയുടെ അറസ്റ് സുപ്രീം കോടതി നിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് തമിഴ്നാട് ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ കൗണ്‍സില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+