റേഷന്‍: ഗുണനിലവാരം ഉറപ്പാക്കണം
തിരുവനന്തപുരം: റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് ഭക്ഷ്യമന്ത്രി ജി. കാര്‍ത്തികേയന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
റേഷന്‍ കടകളിലൂടെ വിതരണം ചെയ്യപ്പെടുന്ന സാധനങ്ങള്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന പരാതികള്‍ കിട്ടിയതിനാലാണ് ഈ നടപടിയെന്ന് മന്ത്രി അറിയിച്ചു. കേരളത്തിലെ എഫ്സിഐ ഗോഡൗണുകളില്‍ അരിയും ഗോതമ്പും കെട്ടിക്കിടക്കുന്നത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും കാര്‍ത്തികേയന്‍ വ്യക്തമാക്കി.
റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന അരിയുടെ വില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് അരി വാങ്ങുന്നതില്‍ കുറവ് വന്നിട്ടുണ്ട്. മുമ്പ് ഒരു ലക്ഷം ടണ്‍ അരി വിതരണം ചെയ്തിരുന്നിടത്ത് ഇപ്പോള്‍ 40, 000 ടണ്‍ മാത്രമാണ് വിതരണം നടക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അന്നപൂര്‍ണ്ണ, അന്ത്യോദയ തുടങ്ങിയ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതില്‍ രാഷ്ട്രീയമില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഈ പദ്ധതികളുടെ 70 ശതമാനത്തോളം ഗുണഭോക്താക്കളെ കണ്ടെത്തി കഴിഞ്ഞു. ബാക്കിയുള്ളവരെ 15 ദിവസത്തിനുള്ളില്‍ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications