Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിവാസി ബാലന്മാര്‍ വില്‍ക്കപ്പെടുന്നു

തിരുവനന്തപുരം: സ്വകാര്യസ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം തികയ്ക്കാനായി ആദിവാസി ബാലന്മാര്‍ വില്‍ക്കപ്പെടുന്നുവെന്ന് പരാതി. സിപിഎം സെക്രട്ടറിയേറ്റ് അംഗം എം.കണാരനാണ് ഈ പരാതിയുന്നയിച്ചത്.

സ്വകാര്യ സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം തികയ്ക്കാനായി ആദിവാസിക്കുട്ടികളെ വിതരണം ചെയ്യുന്ന ഒരു റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണാരന്‍ പറഞ്ഞു. ആദിവാസി കോളനികളുള്ള തിരുവനന്തപുരം ജില്ലയിലെ വിതുര, പാലോട്, അമ്പൂരി, ഇടുക്കി ജില്ലയിലെ കോഴിമല, കീരിക്കോട്, മുുക്കത്തുകുടി, കുമിളി, മുഴുവാടി, ചക്കുവള്ളം എന്നീ സ്ഥലങ്ങളില്‍ നിന്ന് ആദിവാസി ഹോസ്റലുകളിലേക്ക് കുട്ടികളെ കൊണ്ടുപോവുകയാണ് ഈ റാക്കറ്റ് ചെയ്യുന്നത്. തങ്ങള്‍ പറയുന്ന സ്കൂളില്‍ ചേര്‍ന്നാല്‍ നല്ല ഭക്ഷണവും വസ്ത്രവും നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് കുട്ടികളെ കൊണ്ടുപോവുന്നത്.

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്ത് നഗരൂരിലെ ഹോസ്റലിലാണ് കുട്ടികളെ കൂടുതലായും കൊണ്ടുപോവുന്നത്. ആള്‍ കേരള ഷെഡ്യൂള്‍ഡ് ട്രൈബ്സ് ആന്റ് റൂറല്‍ ഡെവലപ്പ്മെന്റ് സൊസൈറ്റി എന്ന പേരിലുള്ള സംഘടനയാണ് ഹോസ്റല്‍ നടത്തുന്നത്.

ഡിവിഷനുകള്‍ റദ്ദ് ചെയ്യപ്പെടാതിരിക്കാന്‍ എണ്ണം തികയ്ക്കാനായി ചില സ്വകാര്യ സ്കൂളുകളില്‍ ഈ കുട്ടികളെ ചേര്‍ക്കുന്നു. പേരിനു മാത്രം സ്കൂളില്‍ ചേര്‍ക്കുന്ന ഈ കുട്ടികള്‍ക്ക് മതിയായ ഭക്ഷണമോ വസ്ത്രമോ നല്‍കാറില്ലെന്ന് കണാരന്‍ ആരോപിച്ചു. ഈ കുട്ടികളെ ഉപയോഗിച്ച് പുതിയ ഡിവിഷനുകളുണ്ടാക്കുകയും പുതിയ അധ്യാപകരെ നിയമിച്ച് കോഴ വാങ്ങുകയും ചെയ്യുന്നത് ഈ സ്കൂളുകളില്‍ പതിവാണ്.

ചടയമംഗലത്തെ ഒരു ഹോസ്റലിലെ എട്ടുവയസുകാരനായ രാജീവ് മരിച്ചത് പട്ടിണി മുൂലമാണെന്ന് കണാകരന്‍ പറഞ്ഞു. ഇത്തരം ഹോസ്റലുകളിലെ കുട്ടികള്‍ മിക്കവാറും പട്ടിണിയിലാണ്.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോസ്റലുകള്‍ പൂട്ടാനും ഈ കുട്ടികളെ നാട്ടിലേക്ക് തന്നെ തിരിച്ചയക്കാനും നടപടിയെടുക്കണമെന്ന് കണാരന്‍ മുഖ്യമന്ത്രി എ.കെ.ആന്റണിയോട് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+