കേന്ദ്രമന്ത്രിസഭായോഗം മാറ്റിവെച്ചു
ദില്ലി: തമിഴ്നാട് പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനിരുന്ന കേന്ദ്രമന്ത്രിസഭായോഗം ജൂലായ് മൂന്ന് ചൊവാഴ്ചയിലേക്ക് മാറ്റിവെച്ചു. തിങ്കളാഴ്ച വെകുന്നേരം ആറ് മണിക്ക് ദേശീയ ജനാധിപത്യ സഖ്യം ഏകോപനസമിതി യോഗം ചേരും.
വിദേശയാത്ര പോയിരിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അദ്വാനി ചൊവാഴ്ച തിരിച്ചെത്തുന്നുണ്ട്. അദ്ദേഹത്തിന് യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് മന്ത്രിസഭായോഗം അവസാനഘട്ടത്തില്‍ മാറ്റിവെച്ചത്.
എന്‍ഡിഎ ഏകോപന സമിതി യോഗത്തില്‍ തമിഴ്നാട്ടില്‍ സ്വീകരിക്കേണ്ട ഭരണഘടനാപരമായ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രി വാജ്പേയിയും മറ്റ് മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications