തേങ്ങയുല്പാദനത്തില്‍ ഇന്ത്യ മുന്നില്‍
രാജമുന്ധ്രി: ലോകത്ത് ഏറ്റവും കൂടുതല്‍ തേങ്ങയുല്പാദിപ്പിക്കുന്ന രാജ്യം എന്ന സ്ഥാനം ഇന്ത്യയ്ക്ക്. സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് (സിപിസിഐ) തയ്യാറാക്കിയ കണക്കനുസരിച്ച് 1999ല്‍ ഇന്ത്യ 1492.5 കോടി തേങ്ങയാണ് ഇന്ത്യയില്‍ ഉത്പാദിപ്പിച്ചത്.
അതേ സമയം ഹെക്ടറിലെ ഉത്പാദനക്ഷമതയുടെ കാര്യത്തില്‍ ഇന്ത്യക്ക് നാലാം സ്ഥാനം മാത്രമേയുള്ളൂ. മെക്സിക്കോ ഹെക്ടറില്‍ 10,641ഉം മ്യാന്‍മാര്‍ ഹെക്ടറില്‍ 10,256ഉം ഐവറി കോസ്റ് ഹെക്ടറില്‍ 8042ഉം തേങ്ങ ഉത്പാദിപ്പിക്കുമ്പോള്‍ ഇന്ത്യ ഹെക്ടറില്‍ 7822 തേങ്ങ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ.
സിപിസിആര്‍ഐയുടെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലും ഇന്തോനേഷ്യയിലും ഫിലിപ്പൈന്‍സിലുമാണ് ലോകത്തെ തേങ്ങയുത്പാദനത്തിന്റെ നാലിലൊന്നും നടക്കുന്നത്. ലോകഉത്പാദനത്തിന്റെ 27.57 ശതമാനം ഇന്ത്യയില്‍ നടക്കുന്നു. ഇന്തോനേഷ്യയാണ് തൊട്ടുപിന്നില്‍.
കേരളവും തമിഴ്നാചും ആന്ധ്രപ്രദേശും കര്‍ണാടകവുമാണ് ഇന്ത്യയില്‍ തേങ്ങയുത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യയിലെ തേങ്ങയുത്പാദനത്തിന്റെ 80 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ് നടക്കുന്നത്. കേരളമാണ് ഈ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത്. കേരളം 667.20 കോടി തേങ്ങയുല്പാദിപ്പിക്കുമ്പോള്‍ 309.7 കോടി തമിഴ്നാടും 192.20 കോടി ആന്ധ്രയും 28.8 കോടി കര്‍ണാടകയും ഉത്പാദിപ്പിക്കുന്നു.












Click it and Unblock the Notifications