കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണര്‍ക്ക് തന്നെ ന്യായീകരിക്കേണ്ടതില്ല: ഫാത്തിമാ ബീവി

  • By Staff
Google Oneindia Malayalam News

ചെന്നൈ: ഭരണഘടനാനൂസൃതമായി ചെയ്യുന്ന പ്രവൃത്തികള്‍ ഒരു ഗവര്‍ണര്‍ക്കും ന്യായീകരിക്കേണ്ട ആവശ്യമില്ലെന്ന് തമിഴ്നാട് ഗവര്‍ണര്‍ പദവിയില്‍ നിന്നും രാജിവച്ച ഫാത്തിമാ ബീവി.

ഗവര്‍ണര്‍ സ്ഥാനം രാജിവക്കുന്നതിനു മുമ്പ് മാധ്യമങ്ങള്‍ക്കായി തയ്യാറാക്കിയ പ്രസ്താവനയിലാണ് അവര്‍ ഇങ്ങനെ പ്രതികരിച്ചത്. ഇന്ത്യന്‍ സര്‍ക്കാരിനെയും ഭരണഘടനയെയും നിയമത്തെയും ഞാന്‍ ആദരിക്കുന്നു. രാഷ്ട്രീയക്കാര്‍ക്ക് ആരോപണവും പ്രത്യാരോപണവും ഉന്നയിക്കാം. എന്നാല്‍ ഒരു ഗവര്‍ണര്‍ക്ക് താന്‍ ഭരണഘടനാനൂസൃതമായി കൈക്കൊള്ളുന്ന ഒരു നടപടിയും ഒരവസരത്തിലും ന്യായീകരിക്കേണ്ടതില്ല, അവര്‍ വ്യക്തമാക്കി.

അതിനാല്‍ത്തന്നെ തമിഴ്നാട് സംഭവത്തെക്കുറിച്ച് താന്‍ കേന്ദ്രസര്‍ക്കാരിനയച്ച റിപ്പോര്‍ട്ടിനെക്കുറിച്ചുയര്‍ന്ന വിമര്‍ശനത്തെക്കുറിച്ച് പ്രസ്താവനയില്‍ അവര്‍ ഒരക്ഷരവും ഉരിയാടിയില്ല.

താന്‍ മൂന്നു വര്‍ഷത്തെ ഔദ്യോഗികപദവിയില്‍ തുടരവെ തമിഴ്നാട്ടിലെ ജനങ്ങള്‍ നല്‍കിയ സ്നേഹത്തിനും ആദരവിനും അവര്‍ നന്ദി പറഞ്ഞു. തമിഴ്നാട് ഗവര്‍ണറാകാന്‍ അവസരം നല്‍കിയ രാഷ്ട്രപതി കെ.ആര്‍. നാരായണനും അവര്‍ നന്ദി പ്രകടിപ്പിച്ചു.

ജൂലായ് ഒന്ന് ഞായറാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഫാത്തിമാ ബീവിയെ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് അവര്‍ രാജിവെക്കുകയായിരുന്നു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അറസ്റ് ചെയ്ത സംഭവമാണ് ഫാത്തിമാ ബീവിയുടെ രാജിയില്‍ കലാശിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X