തമിഴ്നാട് പൊലീസ് വീഡിയോ ചിത്രങ്ങള്‍ പുറത്തിറക്കി
ചെന്നൈ: കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അറസ്റ് ചെയ്യുന്നതിന് മുമ്പ് നടന്ന സംഭവങ്ങളുടെ വീഡിയോ ചിത്രങ്ങള്‍ തമിഴ്നാട് പൊലീസ് പുറത്തിറക്കി.
പൊലീസ് പുറത്തിറക്കിയ ദൃശ്യങ്ങളില്‍ കരുണാനിധി വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് പുറത്തുവരുന്നതും സ്വീകരണമുറിയില്‍ വെച്ച് അറസ്റ്വാറന്റ് ഇല്ലാത്തതിനെ കുറിച്ചുണ്ടായ തര്‍ക്കങ്ങളും കാണിക്കുന്നു. പൊലീസ് കലഹമൊന്നുമുണ്ടാക്കിയിട്ടില്ല എന്ന് വ്യക്തമാക്കാനാണ് ദൃശ്യങ്ങള്‍ ശ്രമിക്കുന്നത്.
കേന്ദ്രമന്ത്രിമാരെ അറസ്റ് ചെയ്തതില്‍ തെറ്റൊന്നുമില്ലെന്ന് ചെന്നൈ പൊലീസ് കമ്മിഷണര്‍ മുത്തുകറുപ്പന്‍ പറഞ്ഞു. ഒരാളെ തിരയുമ്പോള്‍ അറസ്റ് വാറന്റിന്റെ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications