രംഗരാജനെ തമിഴ്നാട് ഗവര്‍ണറായി നിയമിച്ചു
ചെന്നൈ: ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ സി.രംഗരാജന് തമിഴ്നാടിന്റെ കൂടി അധികച്ചുമതല നല്‍കി. ജൂലായ് രണ്ട് തിങ്കളാഴ്ച രംഗരാജന്‍ ചെന്നൈയിലെത്തി ഗവര്‍ണറുടെ ചുമതലയേല്‍ക്കും.
ഫാത്തിമാ ബീവി ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് രംഗരാജനെ തമിഴ്നാട് ഗവര്‍ണറായി നിയമിച്ചത്. തിങ്കളാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിനു മുമ്പുതന്നെ സംസ്ഥാനത്തെ സംഭവവികാസങ്ങളെ കുറിച്ച് രംഗരാജന്‍ കേന്ദ്രത്തിന് പുതിയ റിപ്പോര്‍ട്ട് അയക്കുമെന്നാണ് കരുതുന്നത്.
നേരത്തെ ഫാത്തിമാബീവി അയച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ളതാണെന്ന് കേന്ദ്രം കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications