കേന്ദ്രമന്ത്രിമാര്‍ ജയിലില്‍ നിന്നു പോകാന്‍ വിസമ്മതിച്ചു
ചെന്നൈ: കോടതി ഉത്തരവിനെത്തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ മോചിപ്പിച്ച കേന്ദ്രമന്ത്രിമാരായ മുരശൊലി മാരനും ടി.ആര്‍. ബാലുവും ജയിലില്‍ നിന്ന് പോകാന്‍ വിസമ്മതിച്ചു.
തങ്ങളുടെ പേരില്‍ എടുത്തിട്ടുള്ള കേസ് ഒഴിവാക്കാത്തതിനാലാണ് കേന്ദ്രമന്ത്രിമാര്‍ വിസമ്മതം പ്രകടിപ്പിച്ചത്. നിരപരാധിയെന്ന് പ്രഖ്യാപിക്കുന്നതുവരെയോ കുറ്റക്കാരാണെന്ന് കണ്ട് ശിക്ഷിക്കുന്നതുവരെയോ തങ്ങള്‍ ജയില്‍ വിടില്ലെന്ന് മന്ത്രിമാര്‍ പറഞ്ഞു. ബാലു ഇപ്പോള്‍ വെല്ലൂര്‍ ജയിലിലും മാരന്‍ അപ്പോളോ ആശുപത്രിയിലും കസ്റഡിയില്‍ കഴിയുകയാണ്.
തമിഴ്നാട് സര്‍ക്കാരിനെ പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കേന്ദ്രമന്ത്രിമാരുടെ നീക്കമെന്ന് സംശയിക്കുന്നു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെ ജൂണ്‍ 30 ശനിയാഴ്ച പുലര്‍ച്ചെ അറസ്റു ചെയ്തപ്പോഴാണ് കേന്ദ്രമന്ത്രിമാരും അറസ്റിലായത്.
കരുണാനിധിയെ അറസ്റു ചെയ്യാന്‍ വന്ന പൊലീസിനെ ഡ്യൂട്ടി ചെയ്യുന്നതില്‍ തടഞ്ഞു നിര്‍ത്തി എന്നാണ് മന്ത്രിമാര്‍ക്കെതിരെ ചാര്‍ജ് ചെയ്തിട്ടുള്ള കേസ്.


Click it and Unblock the Notifications