തമിഴ്നാട് ബന്ദ് സമാധാനപരം
ചെന്നൈ: തമിഴ്നാട്ടില്‍ എന്‍ഡിഎ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദ് പൊതുവെ സമാധാനപരം. മുന്‍മുഖ്യമന്ത്രി കെ.കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അറസ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബന്ദ് ആചരിക്കുന്നത്.
അക്രമം നടത്തുകയാണെങ്കില്‍ കണ്ടാലുടന്‍ വെടിവെക്കാന്‍ ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ കെ.മുത്തുകറുപ്പന്‍ ഉത്തരവിട്ടിട്ടുണ്ട്.
അനിഷ്ടസംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ വളരെ കുറച്ചുമാത്രമേ റോഡുകളിലിറങ്ങിയുള്ളൂ. ഓഫീസുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുന്നതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
അക്രമം തടയാനായി സംസ്ഥാനത്ത് വന്‍സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 17,000 പൊലീസുകാരെ ചെന്നൈയില്‍ മാത്രം വിന്യസിച്ചിട്ടുണ്ട്.
കോയമ്പത്തൂരില്‍ രണ്ടായിരത്തോളം പേരെ മുന്‍കരുതലെന്ന നിലയില്‍ അറസ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications