പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: നാദാപുരം സംഭവത്തെ കുറിച്ച് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ജൂലായ് രണ്ട് തിങ്കളാഴ്ച നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തി.
സിപിഎമ്മിലെ കോടിയേരി ബാലകൃഷ്ണനാണ് അടിയന്തിരപ്രമേയത്തിന് അനുമതി തേടിയത്. സഭ നിര്‍ത്തിവെച്ച് നാദാപുരത്തെ അക്രമസംഭവങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നതായിരുന്നു ആവശ്യം.
നാദാപുരം ഇപ്പോള്‍ ശാന്തമാണെന്നും അക്രമസംഭവങ്ങള്‍ നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി എ.കെ.ആന്റണി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ചുതുടങ്ങിയെങ്കിലും പ്രസംഗം തുടരാന്‍ സ്പീക്കര്‍ അനുവദിച്ചില്ല. തുടര്‍ന്ന് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.












Click it and Unblock the Notifications