ഗവര്‍ണര്‍ ഭാഗം ഒഴിവാക്കിയതില്‍ വാദപ്രതിവാദം
തിരുവന്തപുരം: നയപ്രഖ്യാപനപ്രസംഗത്തില്‍ ഗവര്‍ണര്‍ സുഖ്ദേവ് സിംഹ് കാംഗ് ഒരു ഭാഗം ഒഴിവാക്കിയത് കേരളനിയമസഭയില്‍ ചൂടുപിടിച്ച വാദപ്രതിവാദത്തിന് വഴിവച്ചു.
ജൂലായ് രണ്ട് തിങ്കളാഴ്ച തുടങ്ങിയ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ചയിലാണ് വാദപ്രതിവാദം നടന്നത്. സിപിഎം അംഗം കോടിയേരി ബാലകൃഷ്ണനാണ് തുടക്കമിട്ടത്. ഒഴിവാക്കിയ ഭാഗം യഥാര്‍ത്ഥത്തില്‍ അച്ചടിച്ച പ്രസംഗത്തിലുണ്ടായിരുന്നതാണോ അതോ അതൊഴിവാക്കിക്കൊണ്ട് ഗവര്‍ണര്‍ വായിച്ചതാണോ എന്ന് കോടിയേരി സംശയം ഉന്നയിച്ചു.
അച്ചടിച്ച പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ചില കാരണങ്ങള്‍ കൊണ്ട് ഗവര്‍ണര്‍ ഒഴിവാക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. എന്നാല്‍ നയപ്രഖ്യാപന പ്രസംഗം മന്ത്രിസഭയും ഗവര്‍ണറും നേരത്തെത്തന്നെ അംഗീകരിച്ചിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസംഗം മുഴുവനായി ഗവര്‍ണര്‍ വായിക്കേണ്ടതില്ലെന്ന് നിയമമന്ത്രി കെ.എം. മാണി പറഞ്ഞു. വേണമെങ്കില്‍ ഒരക്ഷരം പോലും വായിക്കാതെ വേണമെങ്കിലും ഗവര്‍ണര്‍ക്ക് നയപ്രഖ്യാപനം നടത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസംഗം മുഴുവനായി വായിക്കാന്‍ പറ്റാത്ത സാഹചര്യം സഭയിലുണ്ടായാലും ഗവര്‍ണര്‍ക്ക് നയപ്രഖ്യാപനം മുഴുവന്‍ വായിക്കേണ്ടതില്ലെന്നും മാണി പറഞ്ഞു. ഈ വാദത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് എതിര്‍ത്തു. ഗവര്‍ണര്‍ കാംഗ് പ്രസംഗം വായിച്ചു തീരുന്നതുവരെ സഭ ശാന്തമായിരുന്നെന്നും ചില ഭാഗങ്ങളൊഴിച്ച് മുഴുവന്‍ പ്രസംഗവും വായിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്‍ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് പാര്‍ലമെന്ററി കാര്യമന്ത്രി എം.എം. ഹസന് പ്രതിപക്ഷത്തെ നേരിട്ടത്. ഗവര്‍ണറുടെ പ്രസംഗം സര്‍ക്കാരിന്റെ പ്രസംഗമാണ്. അതിനാല്‍ അംഗങ്ങള്‍ക്ക് നല്കുന്ന അച്ചടിച്ച പ്രസംഗമാണ് യഥാര്‍ത്ഥത്തിലുള്ള ഗവര്‍ണറുടെ പ്രസംഗം എന്ന ഇഎംഎസിന്റെ വാക്കുകളാണ് ഹസന് കടമെടുത്തത്.
പ്രസംഗത്തിലെ ഭാഗങ്ങള്‍ ഒഴിവാക്കിയതാണെന്ന് ഗവര്‍ണര്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന് ചൂണ്ടിക്കാട്ടി. അദ്ദേഹം മനപ്പൂര്‍വം ഒഴിവാക്കിയതാണെങ്കില്‍ ഇക്കാര്യം ഗൗരവമേറിയതാണെന്നും സ്പീക്കര്‍ പറഞ്ഞു. പക്ഷെ ഗവര്‍ണര്‍ക്കെതിരെ സ്പീക്കര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് അതൃപ്തി രേഖപ്പെടുത്തി.
എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ചില ഭാഗങ്ങളാണ് ഗവര്‍ണര്‍ പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കിയത്. ഇതിനെക്കുറിച്ച് സര്‍ക്കാര്‍ ഗവര്‍ണറോട് വിശദീകരണം തേടിയിരിക്കുകയാണ്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications