ജയലളിതയെത്തി; ബിജെപിക്കാരെ ലാത്തിച്ചാര്‍ജ് ചെയ്തു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. ആറ് പേരെ പൊലീസ് അറസ്റ് ചെയ്തു.
ജൂലൈ രണ്ട് തിങ്കളാഴ്ച രാവിലെയാണ് ജയലളിത ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്. പുലര്‍ച്ചെ 4.30ന് പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരി വിമാനത്തിലെത്തിയ ജയലളിത കാറില്‍ ഗുരുവായൂരിലെത്തുകയായിരുന്നു.
ക്ഷേത്രപരിസരത്തെത്തിയ ജയലളിതയ്ക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി ചാടിവീഴുകയായിരുന്നു. ഉടന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഗുരുവായൂരില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications