Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിത തിരൂരില്‍ ക്ഷേത്രദര്‍ശനം നടത്തി

തിരൂര്‍: തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത തിരൂര്‍ ആലത്തിയൂര്‍ ഹനുമാന്‍ കാവില്‍ ദര്‍ശനം നടത്തി. ജൂലായ് രണ്ട് തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിയോടെ ക്ഷേത്രത്തിലെത്തിയ ജയലളിത ശ്രീരാമന്‍, ഹനുമാന്‍ എന്നിവരെ പ്രണമിച്ച ശേഷം മടങ്ങി.

രണ്ടേ കാല്‍ ലക്ഷം രൂപയുടെ തങ്കക്കിരീടവും ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി 1,05,000 രൂപയും ജയലളിത നല്‍കി. ഗുരുവായൂരില്‍ ആനയെ നടയിരുത്തിയ ശേഷമാണ് ജയലളിത തിരൂരിലെത്തിയത്.

തന്റേത് സ്വകാര്യസന്ദര്‍ശനമാണെന്നും രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് താന്‍ ഒന്നും പറയില്ലെന്നും ജയലളിത വാര്‍ത്താലേഖകരോട് പറഞ്ഞു. തമിഴ്നാട്ടില്‍ മുന്‍ മുഖ്യമന്ത്രി എം. കരുണാനിധി അറസ്റു ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ചോദിച്ചപ്പോഴാണ് ജയലളിത ഇങ്ങനെ മറുപടി നല്‍കിയത്.

ജയലളിതയുടെ കാര്‍ ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ അകലെവച്ച് തടയാന്‍ ശ്രമിച്ച ഇരുപതോളം ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റു ചെയ്തു. ഗുരുവായൂരില്‍ പ്രതിഷേധപ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ നേരത്തെ ലാത്തിച്ചാര്‍ജ് ചെയ്തിരുന്നു.

തിരൂരില്‍ നിന്ന് തമിഴ്നാട് മുഖ്യമന്ത്രി നേരെ പോയത് തളിപ്പറമ്പിലേക്കാണ്. അവിടെ രാജരാജേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം തിങ്കളാഴ്ച രാത്രിയോടെ അവര്‍ കോഴിക്കോട്ടെത്തും. അവിടെനിന്നും രാത്രി തന്നെ ചെന്നൈയിലേക്ക് മടങ്ങുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+