പ്രതിപക്ഷം ബദല്‍ ധവളപത്രം പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ധവളപത്രത്തിന് പ്രതിപക്ഷം ബദല്‍രേഖ പുറത്തിറക്കി. ബദല്‍ ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വെക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വാര്‍ത്താ സമ്മേളനത്തിലാണ് രേഖ പുറത്തിറക്കിയത്.
സംസ്ഥാനത്തിന്റെ വികസനത്തിനായി വിവിധ പദ്ധതികള്‍ ധവളപത്രത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. കേന്ദ്രവിഹിതം കൂടുതല്‍ നേടാന്‍ ശ്രമിച്ചാല്‍ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനാവുമെന്ന് ബദല്‍രേഖയില്‍ പറയുന്നു. അധികവരുമാനം കണ്ടെത്താനുള്ള മാര്‍ഗങ്ങളെ പറ്റിയും രേഖയില്‍ നിര്‍ദേശമുണ്ട്.
യുഡിഎഫ് സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയെ ഊതിവീര്‍പ്പിച്ച് കാണിക്കുകയാണെന്ന് അച്യുതാനന്ദന്‍ ആരോപിച്ചു. 70:30 എന്ന അനുപാതത്തില്‍ നിന്ന് കേന്ദ്രവിഹിതം 50:50 എന്ന അനുപാതത്തിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് രേഖയില്‍ നിര്‍ദേശിക്കുന്നു. 3660 കോടിയുടെ പദ്ധതികളാണ് രേഖയില്‍ നിര്‍ദേശിച്ചിരിക്കുന്നത്.












Click it and Unblock the Notifications