Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയ സന്ദര്‍ശനം: മര്‍ദ്ദനത്തില്‍ പത്രപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

തിരുവനന്തപുരം: ജയലളിതയുടെ സന്ദര്‍ശന വേളയില്‍ ഗുരുവായൂരില്‍ വച്ച് മാധ്യമപ്രവര്‍ത്തകരെ തമിഴ്നാട് പൊലീസ് മര്‍ദിച്ചതില്‍ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു.

മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്യ്രത്തോടുള്ള കടന്നുകയറ്റമാണിതെന്ന് ജൂലായ് രണ്ട് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ യൂണിയന്‍ കുറ്റപ്പെടുത്തി. ജയലളിതയ്ക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ നടത്തി കരിങ്കൊടി പ്രകടനം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച സൂര്യാടിവി ക്യാമറാമാനെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചു. സൂര്യയുടെ റിപ്പോര്‍ട്ടറെയും പൊലീസ് മര്‍ദിച്ചു.

ക്യാമറാമാന്മാരെയും വാര്‍ത്താലേഖകരെയും പൊലീസ് വിരട്ട ിയോടിക്കുകയായിരുന്നു. ജൂലായ് രണ്ട് തിങ്കളാഴ്ച വൈകുന്നേരം ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയ ജയലളിതയെ മഹിളാമോര്‍ച്ചാ നേതാവ് ശുഭാ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇവരെ പൊലീസ് വിരട്ട ിയോടിച്ചു.

ജൂലായ് മൂന്ന് ചൊവാഴ്ച ജയലളിത തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തും. ശക്തമായ പൊലീസ് സന്നാഹമാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+