തിരുവനന്തപുരത്തും വയനാട്ട ിലും മഴ കുറവ്
തിരുവനന്തപുരം: ഇടവപ്പാതി എന്നറിയപ്പെടുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ച ജൂണ്‍ മാസത്തില്‍ തിരുവനന്തപുരം, വയനാട് ജില്ലകളില്‍ ലഭിച്ച മഴ സാധാരണ ലഭിക്കുന്നതിനെക്കാള്‍ വളരെ കുറഞ്ഞുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
സാധാരണഗതിയില്‍ തിരുവനന്തപുരത്ത് ഈ കാലയളവില്‍ 421 മില്ലിമീറ്റര്‍ മഴയാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ലഭിച്ച മഴ 258 മില്ലിമീറ്ററാണ്. ഇത് കിട്ടേണ്ട മഴയെക്കാളും 39 ശതമാനം കുറവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വയനാട്ട ില് 45 ശതമാനമാണ് കുറവുണ്ടായത്.
എന്നാല്‍ സംസ്ഥാനത്തൊട്ടാകെ ജൂണ്‍ മാസത്തില്‍ ലഭിച്ച മഴ സാധാരണ ലഭിക്കുന്നതിനെക്കാളും ഒരു ശതമാനം അധികം ലഭിച്ചതായി തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് 71 ശതമാനം ശരാശരി മഴ ജൂണ്‍ മാസത്തില്‍ ലഭിച്ചു.
ജൂണില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് കാസര്‍ഗോഡ് ജില്ലയിലാണ്. കാസര്‍ഗോഡ് 1247 മില്ലീമീറ്റര്‍ മഴ പെയ്തു. ജൂണ്‍ മാസത്തില്‍ പെയ്ത മഴയുടെ അളവില്‍ ഏറ്റവുമധികം വര്‍ധനവുണ്ടായത് എറണാകുളം ജില്ലയിലാണ് . ജില്ലയില്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത് 741 മില്ലിമീറ്ററായിരുന്നു. എന്നാല്‍ ഇവിടെ 1,072 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഏകദേശം 45 ശതമാനം വര്‍ധനവ്.
മറ്റ് ജില്ലകളില്‍ ലഭിച്ച മഴയുടെ അളവ് മില്ലീമീറ്ററില്‍:
കൊല്ലം - 406 (17 ശതമാനം കുറവ് )
ആലപ്പുഴ - 601 (അഞ്ച് ശതമാനം കുറവ് )
ഇടുക്കി - 863 (31 ശതമാനം കൂടുതല്‍)
കോട്ടയം -688 (ഒരു ശതമാനം കുറവ് )
പത്തനംതിട്ട -577 (ഒരു ശതമാനം കുറവ്)
തൃശൂര്‍ - 811 (ആറ് ശതമാനം കൂടുതല്‍)
പാലക്കാട് - 562 (12 ശതമാനം കൂടുതല്‍)
മലപ്പുറം -737 (ഏഴ് ശതമാനം കുറവ് 0
കോഴിക്കോട് - 741 (20 ശതമാനം കുറവ് )
വയനാട് - 416 (45 ശതമാനം കുറവ് )
കണ്ണൂര്‍ - 971 (അഞ്ച് ശതമാനം കൂടുതല്‍)
കാസര്‍ഗോട് - 1247 (24 ശതമാനം കൂടുതല്‍)
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications