Get Updates
Get notified of breaking news, exclusive insights, and must-see stories!

റിവര്‍ അതോറിട്ട ിയില്ല; നദികള്‍ മരിക്കുന്നു

തിരുവനന്തപുരം: നദികളുടെ സംരക്ഷണത്തിനായി റിവര്‍ അതോറിട്ട ി രൂപീകരിക്കണമെന്ന നിര്‍ദേശം ഫയലില്‍ ഉറങ്ങുമ്പോള്‍ കേരളത്തിലെ നദികള്‍ മരണത്തിലേക്ക് ഒഴുകുകയാണ്.

ഭാരതപ്പുഴ, പെരിയാര്‍, പമ്പ, മൂവാറ്റുപുഴ, മീനച്ചലാര്‍, അച്ചന്‍കോവിലാര്‍, മണിമലയാര്‍ തുടങ്ങിയ ഏഴ് പ്രധാന നദികളിലെ മണല്‍വാരലിനെ പറ്റി ഭൗമശാസ്ത്ര പഠന കേന്ദ്രം (സെസ്സ് ) പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട ് സമര്‍പ്പിച്ചിരുന്നു. നദികളുടെ സംരക്ഷണത്തിനായി റിവര്‍ അതോറിട്ട ി രൂപീകരിക്കണമെന്നും റിപ്പോര്‍ട്ട ് നിര്‍ദേശിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റവന്യു, ജലസേചന വകുപ്പുകള്‍ മാറി മാറി പ്രഖ്യാപനങ്ങള്‍ നടത്തിയതല്ലാതെ റിവര്‍ അതോറിട്ട ി മാത്രം നിലവില്‍ വന്നില്ല.

മണല്‍വാരല്‍ നിയന്ത്രണമില്ലാതെ തുടരുന്നത് വഴി നദികളില്‍ പ്രതിവര്‍ഷം 20 മുതല്‍ 30 വരെ സെന്റിമീറ്റര്‍ ആഴം കൂടിക്കൊണ്ടിരിക്കുകയാണെന്ന് സെസ് പഠനത്തില്‍ പറയുന്നുണ്ട്. നദികള്‍ക്ക് കുറുകെയുള്ള റോഡ്, റെയില്‍ പാലങ്ങളുടെ നിലനില്‍പ്പും മണല്‍വാരല്‍ മൂലം അപകടത്തിലാണ്. പെരിയാറിന് കുറുകെയുള്ള റെയില്‍പ്പാലം മണല്‍വാരല്‍ മൂലം ഏതു നിമിഷവും തകരാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പമ്പ, പേരാര്‍, പെരിയാര്‍ എന്നീ നദികളെ പുണ്യനദികളായി പരിഗണിച്ച് ഇവയ്ക്കായി പ്രത്യേകം അതോറിട്ട ി രൂപീകരിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+