കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമ്പുവളര്‍ത്തല്‍കേന്ദ്രം തുറക്കണം: കോടതി

  • By Super
Google Oneindia Malayalam News

കൊച്ചി: പറശ്ശിനിക്കടവിലെ പാമ്പുവളര്‍ത്തല്‍ കേന്ദ്രം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. സഹകരണ മന്ത്രിയും പാമ്പുവളര്‍ത്തല്‍ കേന്ദ്രം സൊസൈറ്റി പ്രസിഡണ്ടുമായ എം.വി. രാഘവന്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്.

ചീഫ് ജസ്റിസ് കെ.കെ. ഉഷ, ജസ്റിസ് കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിന്റെ മേല്‍നോട്ടം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

കേന്ദ്രം പരിപാലിക്കണമെങ്കില്‍ ദിവസം തോറും രണ്ടായിരത്തോളം രൂപ വേണ്ടി വരുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ ചെലവ് വഹിക്കാന്‍ കേന്ദ്രം പൊതുജനത്തിന് തുറന്നുകൊടുക്കാന്‍ വനംവകുപ്പിനോട് നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം അടച്ചു പൂട്ടിയത്. വന്യജീവികളെ വളര്‍ത്താനുള്ള ലൈസന്‍സില്ലെന്ന് പറഞ്ഞായിരുന്നു കേന്ദ്രം പൂട്ടിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X