പി.സി. തോമസ് പുതിയ പാര്‍ട്ടി രൂപീകരിക്കും
ദില്ലി: ദേശീയതലത്തില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട പി.സി. തോമസ് എംപി പറഞ്ഞു. ജൂലായ് രണ്ട് തിങ്കളാഴ്ച ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ താല്പര്യങ്ങള്ക്കായിരിക്കും പുതുതായി രൂപീകരിക്കുന്ന പാര്‍ട്ടി മുന്‍ഗണന നല്‍കുക. എന്നാല്‍ താന്‍ രൂപീകരിച്ച ദേശീയ കര്‍ഷക മുന്നമി സ്വതന്ത്രസംഘടനയായി തുടരുമെന്നും തോമസ് വ്യക്തമാക്കി. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ദില്ലിയിലെത്തിയതായിരുന്നു തോമസ്.
ഇപ്പോള്‍ത്തന്നെ അഞ്ച് എംപിമാരുടെ പിന്തുണ തനിക്കുണ്ടന്ന് അവകാശപ്പെട്ട തോമസ് തന്നെ കേരള കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് പറഞ്ഞു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയുമായി കേരള കോണ്‍ഗ്രസ് (എം) ഒളിഞ്ഞും തെളിഞ്ഞും ധാരണയുണ്ടാക്കിയിരുന്നുവെന്ന് തോമസ് ആവര്‍ത്തിച്ചു. താനും മാണിയും ചേര്‍ന്നാണ് ബിജെപി നേതാക്കളെ കണ്ടത്. ഇതിനുവേണ്ട തെളിവ് തന്റെ പക്കലുണ്ടെന്നും ആവശ്യമായാല്‍ അത് വെളിവാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് രൂപീകൃതമായ സമയത്തുണ്ടായിരുന്ന ക്രിസ്ത്യന്‍-നായര്‍ അനുപാതം പുതിയ സഖ്യത്തിലൂടെ വീണ്ടും നിലവില്‍ വരുത്തുകയായിരുന്നു ഈ നീക്കത്തിന്റെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ യൂത്ത് ഫ്രണ്ട് (ജെ) സംസ്ഥാന ജനറല്‍ സെക്രട്ടറി സോണി പോളിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പ്രവര്‍ത്തകര്‍ തോമസിന്റെ കര്‍ഷകമുന്നണിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications