ചീഫ് ജസ്റിസിന് ഫുള്‍ കോര്‍ട്ട് റഫറന്‍സ് നല്‍കി
കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റിസ് സ്ഥാനത്തു നിന്ന് വിരമിക്കുന്ന ജസ്റിസ് കെ.കെ. ഉഷയ്ക്ക് ഹൈക്കോടതി ഫുള്‍ കോര്‍ട്ട് റഫറന്‍സ് നല്‍കി.
ജൂലായ് രണ്ട് തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് ഹൈക്കോടതി ഹാളില്‍ നടന്ന ചടങ്ങില്‍ നിയുക്ത ആക്ടിംഗ് ചീഫ് ജസ്റിസ് പി.കെ. ബാലസുബ്രഹ്മണ്യന്‍, അഡ്വക്കേറ്റ് ജനറല്‍ പി.ടി. രത്നസിംഗ്, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാരായ വി.കെ. ബീരാന്‍, കുര്യന്‍ ജോസഫ് എന്നിവരും മറ്റ് അഭിഭാഷകരും പങ്കെടുത്തു.
ജൂലായ് മൂന്ന് ചൊവാഴ്ചയാണ് ജസ്റിസ് കെ.കെ. ഉഷ വിരമിക്കുന്നത്. 1991ല്‍ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ഉഷ 2000 സപ്തംബറിലാണ് ചീഫ് ജസ്റിസായി ഉയര്‍ന്നത്. ജസ്റിസ് എ.വി. സാവന്ത് വിരമിച്ചപ്പോള്‍ 2000 സപ്തംബര്‍ 17 മുതല്‍ ആക്ടിംഗ് ചീഫ് ജസ്റിസായും 30 മുതല്‍ ചീഫ് ജസ്റിസായും ഉയര്‍ത്തപ്പെട്ടു.
കേരള ഹൈക്കോടതി ചീഫ് ജസ്റിസാകുന്ന രണ്ടാമത്തെ വനിതയും ആദ്യമലയാളി വനിതയാണ് കെ.കെ. ഉഷ. അവരുടെ ഭര്‍ത്താവ് ജസ്റിസ് കെ. സുകുമാരനും ഹൈക്കോടതി ജഡ്ജിയായിരുന്നു.












Click it and Unblock the Notifications