Get Updates
Get notified of breaking news, exclusive insights, and must-see stories!

നെടുമ്പാശേരി: പ്രത്യേക താല്‍പര്യമുണ്ട് - കരുണാകരന്‍

തിരുവനന്തപുരം: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്യത്തില്‍ തനിക്ക് പ്രത്യേക താല്‍പര്യമുണ്ടെന്ന് കെ. കരുണാകരന്‍.

യുഡിഎഫ് മന്ത്രിസഭ അധികാരമേറിയതിന് ശേഷം ആദ്യമായി മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി നടത്തിയ ചര്‍ച്ചയില്‍ താന്‍ ആവശ്യപ്പെട്ട ഭരണപരമായ ഒരേയൊരു കാര്യം നെടുമ്പാശേരിയുടെ വികസനമാണെന്ന് കരുണാകരന്‍ വ്യക്തമാക്കി. ജൂലായ് മൂന്ന് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍.

നെടുമ്പാശേരി വിമാനത്താവളത്തിന്റെ ചെയര്‍മാന്‍ സ്ഥാനം വേണമെന്ന് താന്‍ ആന്റണിയോട് പറഞ്ഞിട്ട ില്ല. മുഖ്യമന്ത്രി തന്നെ ചെയര്‍മാനാകുമെന്നതാണ് കീഴ്വഴക്കം. അതുകൊണ്ട് നായനാര്‍ക്ക് ശേഷം ആന്റണിയായത് സ്വാഭാവികമെന്നും കരുണാകരന്‍ പറഞ്ഞു.

നെടുമ്പാശേരിയുടെ വികസനത്തിലൂടെ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് വന്‍ തോതില്‍ പുരോഗതിയുണ്ടാകും. അവിടെ ഹോട്ടല്‍ സമുച്ചയവും മറ്റ് ആധുനിക സൗകര്യങ്ങളും പണിയുന്നതിനെ പറ്റി ഗൗരവമായി ചിന്തിക്കണമെന്ന് താന്‍ ആന്റണിയോട് ആവശ്യപ്പെട്ടതായി കരുണാകരന്‍ അറിയിച്ചു. ഭരണപരമായ മറ്റ് കാര്യങ്ങളൊന്നും താന്‍ ആന്റണിയോട് ആവശ്യപ്പെട്ട ില്ല. പിന്നെ നടന്ന ചര്‍ച്ചകള്‍ പുറത്തുപറയാനുള്ളതല്ല. ഒരു കുട്ട ിയുണ്ടായി എന്നത് സത്യം. അതെങ്ങനെയുണ്ടായി എന്ന് പുറത്തുപറയുമോ ? - കരുണാകരന്‍ ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+