മന്ത്രിസഭായോഗത്തില്‍ അറ്റോണി ജനറല്‍ പങ്കെടുക്കും
ദില്ലി: ജൂലായ് മൂന്ന് ചൊവാഴ്ച വൈകുന്നേരം നടക്കുന്ന കേന്ദ്രമന്ത്രിസഭായോഗത്തില്‍ അറ്റോണി ജനറല്‍ സോളി സൊറാബ്ജി പങ്കെടുക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തുകയാണ്. അദ്വാനി യോഗത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ജൂണ്‍ രണ്ട് തിങ്കളാഴ്ച ചേരാനിരുന്ന യോഗം മാറ്റിവെച്ചത്.
ലണ്ടനിലുള്ള അറ്റോണി ജനറല്‍ സോളി സൊറാബ്ജിയോട് പര്യടനം മതിയാക്കി ദില്ലിയിലേക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൊറാബ്ജിയും ചൊവാഴ്ച ദില്ലിയിലെത്തുമെന്നാണ് കരുതുന്നത്.
സ്പെഷല്‍ സെക്രട്ടറി എം.ബി.കൗശലിന്റെ നേതൃത്വത്തിലുള്ളആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘത്തിന്റെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. തമിഴ്നാട് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് നിര്‍ദേശിക്കുന്ന എന്‍ഡിഎ സമിതിയുടെ റിപ്പോര്‍ട്ടും യോഗത്തില്‍ പരിഗണനയ്ക്ക് വരും.
കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അറസ്റ് ചെയ്ത സംഭവം തീര്‍ത്തും രാഷ്ട്രീയപ്രേരിതമാണെന്നാണ് ആഭ്യന്തര ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച് സ്വതന്ത്രമായി വസ്തുതകള്‍ ശേഖരിക്കുന്നതില്‍ ഗവര്‍ണര്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications