ഡിഎംകെ പ്രവര്‍ത്തകരെ മോചിപ്പിച്ചുതുടങ്ങി
ചെന്നൈ: മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ അറസ്റ് ചെയ്ത 23,000 ഡിഎംകെ പ്രവര്‍ത്തകരെ തമിഴ്നാട്ടിലെ ജയിലുകളില്‍ നിന്ന് മോചിപ്പിച്ചുതുടങ്ങി. മുഴുവന്‍ പേരെയും ജയിലില്‍ നിന്ന് വിടാന്‍ ഒന്നോ രണ്ടോ ദിവസമെടുക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
വെല്ലൂര്‍ ജയിലിലില്‍ നിന്ന് ഏതാണ്ട് 3000 ഡിഎംകെ പ്രവര്‍ത്തകരെ ഇതിനകം മോചിപ്പിച്ചിട്ടുണ്ട്. ജൂണ്‍ രണ്ട് തിങ്കളാഴ്ച രാത്രിയാണ് ഡിഎംകെ പ്രവര്‍ത്തകരെ മോചിപ്പിച്ചുതുടങ്ങിയത്.
കേന്ദ്രമന്ത്രി ടി.ആര്‍.ബാലു വെല്ലൂര്‍ ജയിലില്‍ തന്നെ കഴിയുകയാണ്. കസ്റഡിയില്‍ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവായിട്ടും, തങ്ങളുടെ പേരിലുള്ള കേസ് പിന്‍വലിക്കുന്നതുവരെ ജയിലില്‍ തന്നെ തുടരുമെന്ന നിലപാടിലാണ് ബാലുവും മുരശൊലി മാരനും.












Click it and Unblock the Notifications