ഗവര്‍ണറായി രംഗരാജന്‍ ചുമതലയേറ്റു
ചെന്നൈ: തമിഴ്നാട് ഗവര്‍ണറായി സി.രംഗരാജന്‍ ചുമതലയേറ്റു. ജൂണ്‍ രണ്ട് ചൊവാഴ്ച രാജ്ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റിസ് എന്‍.കെ.ജെയ്നാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
രാവിലെ 11 മണിക്കായിരുന്നു സത്യപ്രതിജ്ഞാച്ചടങ്ങ്. 10 മിനിട്ട് മാത്രമേ ചടങ്ങ് നീണ്ടുനിന്നുള്ളൂ. ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും മറ്റ് മന്ത്രിമാരും പങ്കെടുത്തു.
നേരത്തെ തമിഴ്നാട് ചീഫ് സെക്രട്ടറി പി.ശങ്കര്‍ രംഗരാജനെ തമിഴ്നാട് ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചടങ്ങില്‍ വായിച്ചു.












Click it and Unblock the Notifications