Get Updates
Get notified of breaking news, exclusive insights, and must-see stories!

ജര്‍മനിയില്‍ ഇന്ത്യന്‍ ഐടി പ്രൊഫണലുകള്‍ക്ക് സാധ്യതയേറുന്നു

ദില്ലി: ജര്‍മന്‍ സോഫ്റ്റ്വേര്‍ കമ്പനികള്‍ ഉറ്റുനോക്കുന്നത് ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫണലുകളെ. ജര്‍മനിയിലെ ഐടി കമ്പനികളില്‍ വിദേശത്തെത്തുന്ന ഐടി പ്രൊഫണലുകളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്.

ഐടി പ്രൊഫണലുകള്‍ക്കായി ജര്‍മന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതി അനുസരിച്ച് ഏറ്റവും കൂടുതല്‍ ഗ്രീന്‍ കാര്‍ഡ് ലഭിച്ചവര്‍ ഇന്ത്യക്കാരാണ്. 7841 പേര്‍ക്ക് ഗ്രീന്‍ കാര്‍ഡ് പുറപ്പെടുവിച്ചപ്പോള്‍ അതില്‍ 1624 പേരും ഇന്ത്യക്കാരായിരുന്നു. അടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യന്‍ പ്രൊഫണലുകള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

അതേ സമയം ഇന്ത്യാക്കാരായ ഐടി പ്രൊഫണലുകളെ വേണ്ടത്ര കിട്ടുന്നില്ല എന്ന പരാതിയാണ് കമ്പനികള്‍ക്കുള്ളത്. 5000 ഐടി പ്രൊഫണലുകളുടെ ഒഴിവുകളാണ് കമ്പനികളിലുളളത്. ഒഴിവുകള്‍ നികത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കപ്പെടുന്നത് ഇന്ത്യന്‍ പ്രൊഫണലുകള്‍ തന്നെ.

ജര്‍മനിയിലെ ഐടി പ്രൊഫണലുകളുടെ വാര്‍ഷിക വരുമാനം ഏതാണ്ട് 21 ലക്ഷമാണ്. ഗ്രീന്‍ കാര്‍ഡ് കിട്ടുന്നതോടെ അഞ്ച് വര്‍ഷം ഇവര്‍ക്ക് ജര്‍മനിയില്‍ താമസമാക്കാന്‍ സാധിക്കുന്നു. 26നും 28നും ഇടക്ക് പ്രായമുള്ളപ്രൊഫണലുകളെയാണ് കമ്പനികള്‍ക്ക് കൂടുതല്‍ താത്പര്യമുള്ളത്.

ഇന്ത്യന്‍ സോഫ്റ്റ്വേര്‍ കമ്പനികളില്‍ പലതും ജര്‍മനിയില്‍ ശാഖ തുടങ്ങിക്കഴിഞ്ഞു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, മാസ്ടെക്, ഡാറ്റമാറ്റിക്സ് എന്നിവയാണ് ഇതില്‍ പ്രമുഖം. 33 ഇന്ത്യന്‍ സോഫ്റ്റ്വേര്‍ കമ്പനികളാണ് ഇപ്പോള്‍ ജര്‍മനിയിലുള്ളത്.

ഈ കമ്പനികളുടെ സോഫ്റ്റ്വേര്‍ ഉത്പന്നങ്ങള്‍ക്കാണ് വിപണിയില്‍ കൂടുതല്‍ പ്രാമുഖ്യം. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഗുണമുള്ള ഉത്പന്നങ്ങളെന്ന വിശേഷണമാണ് ഇവയ്ക്കുള്ളതെന്ന് ഇന്ത്യന്‍-ജര്‍മന്‍ ചേംബര്‍ ഒഫ് കോമേഴ്സ് റീജയണല്‍ ഡയറക്ടര്‍ അജയ്സിഹ്ന പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+