കരുണാനിധി ജാമ്യപേക്ഷ പിന്‍വലിക്കുന്നു
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കെ.കരുണാനിധിയുടെ ജാമ്യാപേക്ഷയിന്മേല്‍ ജൂലായ് മൂന്ന് ചൊവാഴ്ച കോടതി വാദം കേള്‍ക്കും. അതേ സമയം ജാമ്യാപേക്ഷ പിന്‍വലിക്കാനാണ് കരുണാനിധിയുടെ തീരുമാനമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അറിയിച്ചു.
ജാമ്യാപേക്ഷ നല്‍കാന്‍ കരുണാനിധിക്ക് താല്പര്യമില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ ദയാലൂ അമ്മാളും വ്യക്തമാക്കിയിട്ടുണ്ട്. കുടുംബത്തിലെ അംഗങ്ങളുമായി നടത്തിയ ദീര്‍ഘചര്‍ച്ചകള്‍ക്ക് ശേഷമാണ് അമ്മാള്‍ ഇക്കാര്യം അറിയിച്ചത്. ജാമ്യാപേക്ഷ നല്‍കുന്നതില്‍ കരുണാനിധിക്ക് താല്പര്യമില്ലെന്നാണ് അവര്‍ കാരണമായി ചൂണ്ടിക്കാട്ടിയത്.
കെട്ടിച്ചമച്ച ഒരു കേസില്‍ ജാമ്യാപേക്ഷ നല്‍കേണ്ടതില്ലെന്നാണ് കരുണാനിധിയുടെ നിലപാട്. ശനിയാഴ്ച കരുണാനിധി അറസ്റ് ചെയ്യപ്പെട്ട ഉടനെയാണ് ജാമ്യാപേക്ഷ നല്‍കിയത്.
ഇതിനിടെ മുന്‍കരുതലെന്ന നിലയില്‍ തമിഴ്നാട് സര്‍ക്കാര്‍ അറസ്റ് ചെയ്ത ആയിരക്കണക്കിന് ഡിഎംകെ പ്രവര്‍ത്തകരെ വെല്ലൂര്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചുതുടങ്ങി.
ഗവര്‍ണര്‍ ഫാത്തിമാബീവി രാജിവെച്ചതിനെ തുടര്‍ന്ന് തമിഴ്നാടിന്റെ ചുമതല കൂടി ലഭിച്ച ആന്ധ്രാഗവര്‍ണര്‍ സി.രംഗരാജന്‍ ചൊവാഴ്ച സ്ഥാനമേല്‍ക്കും.












Click it and Unblock the Notifications