ജയ സര്‍ക്കാരിന് മനുഷ്യാവകാശ കമ്മിഷന്റെ നോട്ടീസ്
ദില്ലി: മനുഷ്യാവകാശങ്ങള്‍ ലംഘിച്ചുകൊണ്ട് മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കെ.കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അറസ്റ് ചെയ്തതിന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ തമിഴ്നാട് സര്‍ക്കാരിന് നോട്ടീസ് അയച്ചു.
ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്നാടിലെ ഒരു സംഘടന സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചത്.
അറസ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകളെ പറ്റി സുപ്രിം കോടതി വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷനും ഇതുസംബന്ധിച്ച ചില വ്യവസ്ഥകള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്. ഇതൊന്നും പാലിക്കാതെയാണ് കരുണാനിധിയുെം കേന്ദ്രമന്ത്രിമാരെയും അറസ്റ് ചെയ്തതെങ്കില്‍ അത് ഗൗരവമേറിയ മനുഷ്യാകാശ ലംഘനമാണെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിന്റെ മറുപടി കിട്ടിയതിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ കമ്മിഷന്‍ നടപടിയെടുക്കുന്നത്.












Click it and Unblock the Notifications