Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയില്‍ എല്പിപ്പനി പടരുന്നു

മുംബൈ: എലിപ്പനി ബാധിച്ച് കുറഞ്ഞത് മുംബൈയില്‍ 44 പേരെയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്രാ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗത്തെത്തുടര്‍ന്ന് താനെയില്‍ നാലു പേര്‍ മരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

വീട്ടില്‍വച്ചു തന്നെ ചില ചികിത്സകള്‍ നടത്തിയതിനു ശേഷമാണ് രോഗികള്‍ മെഡിക്കല്‍ സെന്ററുകളിലെത്തുന്നത്. രോഗികള്‍ നേരത്തെത്തന്നെ ആശുപത്രികളില്‍ എത്തുകയാണെങ്കില്‍ മരണം ഒഴിവാക്കാനായിരുന്നുവെന്ന് മഹാരാഷ്ട്ര ആരോഗ്യസഹമന്ത്രി ഏക്നാഥ് ഗെയ്ക്ക്വാദ് പറഞ്ഞു.

ഒന്നുരണ്ടാഴ്ച മുമ്പ് പെയ്ത മഴയാണ് എലിപ്പനി രോഗം ബാധിക്കാന്‍ കാരണമായതെന്ന് ആരോഗ്യവകുപ്പ് കരുതുന്നു. രോഗത്തിന്റെ ലക്ഷണം കാണിച്ചുതുടങ്ങിയ നഗരത്തിന്റെ ഭാഗങ്ങളിലേക്ക് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആരോഗ്യപ്രവര്‍ത്തകരെ അയച്ചിട്ടുണ്ട്. ദിവസേന 30 എലികളെയെങ്കിലും പിടിച്ച് കൊല്ലണമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി ദിഗ്വിജയ് ഖന്‍വില്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. എലിപ്പനിരോഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് ഡോക്ടര്‍മാരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഓടകളും കുഴികളും നികത്തുന്നവര്‍ കരുതല്‍ നടപടിയായി കൈയിലും കാലിലും ഉറകള്‍ ധരിച്ചിട്ടുണ്ട്. രോഗം ബാധിച്ച പ്രദേശത്തെ ആശുപത്രികള്‍ക്ക് ചികിത്സകള്‍ക്കുള്ള കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.

കടുത്ത പനി, ശരീര വേദന, തലവേദന, വയറിളക്കം എന്നിവയാണ് എലിപ്പനിയുടെ രോഗലക്ഷണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+