Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രമന്ത്രിമാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചു

ചെന്നൈ: കേന്ദ്രമന്ത്രിമാരായ മുരശൊലിമാരനും ടി.ആര്‍.ബാലുവിനും എതിരായ കേസുകള്‍ പിന്‍വലിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു.

വ്യക്തമായ ചാര്‍ജുകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തതെങ്കിലും കേന്ദ്രവുമായുള്ള സൗഹാര്‍ദപരമായ ബന്ധം തുടരുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കേന്ദ്രമന്ത്രിമാര്‍ക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്യുന്നത് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള സൗഹാര്‍ദപരമായ ബന്ധത്തിന് ചേര്‍ന്നതല്ലെന്ന് കേന്ദ്രം അനൗദ്യോഗികമായി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്നറിയുന്നു.

തമിഴ്നാട് സര്‍ക്കാരിനെ പിരിച്ചുവിടുന്ന കാര്യത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ ജൂലായ് മൂന്ന് ചൊവാഴ്ച വൈകുന്നേരം കേന്ദ്രമന്ത്രിസഭായോഗം ചേരാനിരിക്കെയാണ് തമിഴ്നാട് സര്‍ക്കാരിന്റെ ഈ തീരുമാനം.

ഇരുവരെയും മോചിപ്പിച്ചുകൊണ്ട് ഉത്തരവായെങ്കിലും കേസുകള്‍ പിന്‍വലിക്കും വരെ തങ്ങള്‍ കസ്റഡിയില്‍ നിന്ന് പുറത്തുപോവില്ലെന്ന് നിലപാടിലായിരുന്നു കേന്ദ്രമന്ത്രിമാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+