Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ ചാണ്ടി സൂപ്പര്‍ മുഖ്യമന്ത്രി: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി കേരളത്തിലെ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണെന്ന് പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു.

മുഖ്യമന്ത്രി നടത്തേണ്ട പല ഔദ്യോഗിക പ്രഖ്യാപനങ്ങളും ഉമ്മന്‍ ചാണ്ടി നടത്തുന്നത് അദ്ദേഹം ഇവിടെ ഒരു ഭരണഘടനാതീത അധികാരകേന്ദ്രമായി മാറിയിരിക്കുന്നുവെന്നാണ് തെളിയിക്കുന്നത്. തന്നെ മന്ത്രിയാക്കാഞ്ഞതിലെ പരിഭവം മറച്ചുവെക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ഈ നടപടികളെന്നും ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു.

മുഖ്യമന്ത്രി എ.കെ. ആന്റണിയും ധനമന്ത്രി കെ. ശങ്കരനാരായണനും വെറും നോക്കുകുത്തികളാണ്. ആഭ്യന്തരം, ധനകാര്യം, എക്സൈസ് തുടങ്ങിയ വകുപ്പുകള്‍ ഉമ്മന്‍ചാണ്ടിയുടെ കൈകളിലാണ്. മദ്യമാഫിയയുടെ താല്പര്യപ്രകാരം ഡിവൈഎസ്പിമാരുടെ സ്ഥലംമാറ്റ പട്ടിക തയ്യാറാക്കിയത് ഉമ്മന്‍ ചാണ്ടിയാണ്. സ്ഥലം മാറ്റം ആഗ്രഹിക്കുന്ന ഒരുപറ്റം പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥന്മാര്‍ എംഎല്‍എ ഹോസ്റലിലെ ഉമ്മന്‍ ചാണ്ടിയുടെ മുറിയിലാണ് എപ്പോഴും.

കാര്യസാധ്യത്തിന് വിലപേശി കാശുവാങ്ങുന്ന അധികാരദല്ലാളന്മാരാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കു ചുറ്റുമുള്ളതെന്നും ചെറിയാന്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+