ജയലളിത തിരിച്ചുപോയി
കൊച്ചി: കേരളത്തിലെ ചില ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ജൂണ്‍ മൂന്ന് ചൊവാഴ്ച ചെന്നൈയിലേക്ക് തിരിച്ചുപോയി.
രാവിലെ 6.30ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ജയലളിത തിരിച്ചുപോയത്. വിമാനത്താവളത്തില്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രസന്ദര്‍ശനത്തിന് ശേഷം തിങ്കളാഴ്ച രാത്രി കോഴിക്കോട്ടെത്തിയ ജയലളിത അവിടെ തങ്ങുകയായിരുന്നു. ചൊവാഴ്ച രാവിലെ ജയലളിത കാറില്‍ നെടുമ്പാശേരിയിലേക്ക് പോയി.












Click it and Unblock the Notifications