കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയെ തടഞ്ഞത് ശരിയായില്ല: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയെ ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഗുരുവായൂരില്‍ തടഞ്ഞത് ശരിയായില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍.

ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്ക് പോകുന്ന ഒരാളെയും തടയാന്‍ ആര്‍ക്കും അവകാശമില്ല. ജയലളിതയ്ക്കെതിരെ മുഷ്ടി ഉയര്‍ത്തിയവരുടെ മനസ്സില്‍ മുഴുവന്‍ വര്‍ഗീയ ചിന്തകളാണ്. ജൂലായ് മൂന്ന് ചൊവാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍.

തൃശൂരില്‍ ഒരു അഹിന്ദുവിനെ കളക്ടറായി നിയമിച്ചതിനെ താന്‍ വിമര്‍ശിച്ചപ്പോള്‍ അതിന് വര്‍ഗീയനിറം കലര്‍ത്താന്‍ ഇതേ ആള്‍ക്കാര്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മാര്‍ക്സിസ്റ് സര്‍ക്കാരുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരുകള്‍ കാലാകാലമായി ഹിന്ദു സമൂഹത്തില്‍പ്പെട്ട ഒരാളെയാണ് തൃശൂരില്‍ കളക്ടറായി നിയമിച്ചുവരുന്നത്. കൂടല്‍മാണിക്യം പോലുള്ള ക്ഷേത്രങ്ങളിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടിയാണത്.

പക്ഷെ ഗുരുവായൂരില്‍ ആനയെ നടയിരുത്തി അര്‍ച്ചന ചെയ്യാന്‍ വന്ന ഒരു ഭക്തയ്ക്കെതിരെ കരിങ്കൊടി കാണിക്കുകയും മുഷ്ടി ഉയര്‍ത്തുകയും ചെയ്തവരിലാണ് യഥാര്‍ത്ഥ വര്‍ഗീയത കുടികൊള്ളുന്നത് - അദ്ദേഹം കുറ്റപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X