Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട് സര്‍ക്കാരിനെ പിരിച്ചുവിടരുത്: കരുണാകരന്‍

തിരുവനന്തപുരം: തമിഴ്നാട് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

ഒരു മുന്‍മുഖ്യമന്ത്രിയെ അറസ്റു ചെയ്തു എന്ന ഒറ്റക്കാരണത്താല്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിടരുത്. ജൂലായ് മൂന്ന് ചൊവാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍. തമിഴ്നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തരുതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും ആവശ്യപ്പെട്ടിരുന്നു.

ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് രാജിവച്ച ഫാത്തിമാ ബീവിയോട് കേന്ദ്രം സ്വീകരിച്ച സമീപനത്തെയും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രി കൈക്കൊണ്ട ഒരു നടപടിയുടെ പേരില്‍ ഗവര്‍ണറെ നീക്കം ചെയ്തത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

കരുണാനിധിയെയും അനുയായികളെയും അറസ്റു ചെയ്തതില്‍ നാടകീയത ഉണ്ടെന്നായിരുന്നു കരുണാകരന്റെ അഭിപ്രായം. ടിവിയില്‍ വന്ന ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ അദ്ദേഹം വാര്‍ത്താലേഖകരോട് അഭ്യര്‍ത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+