ഗവര്‍ണറുടെ നടപടി ശരിയല്ല: കരുണാകരന്‍
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു ഭാഗം ഗവര്‍ണര്‍ നിയമസഭയില്‍ വായിക്കാതെ വിട്ടുകളഞ്ഞത് ശരിയായ നടപടിയെല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍.
ഈ സംഭവത്തോട് മുഖ്യമന്ത്രി എ.കെ.ആന്റണി പ്രതികരിക്കാഞ്ഞത് ശരിയായില്ല. നയപ്രഖ്യാപന പ്രസംഗം സര്‍ക്കാരിന്റെ നയവുമായി ബന്ധപ്പെട്ടതാണ്. അത് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള വ്യക്തിപരമായ കാര്യമല്ല. ഇതേ കുറിച്ച് വിശദീകരണം അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. കരുണാകരന്‍ പറഞ്ഞു. ജൂണ്‍ മൂന്ന് ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവര്‍ണര്‍ ഇത്തരം നടപടി തുടര്‍ന്നാല്‍ അതേ കുറിച്ച് കേന്ദ്രത്തെ അറിയിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. തന്റെ ഭരണകാലത്ത് ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. കേരളത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കാന്‍ പാടില്ലാത്തതാണ്.
ഉമ്മന്‍ചാണ്ടിയുടെ മുറിയിലാണ് സംസ്ഥാന ഭരണം നടക്കുന്നതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കരുണാകരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications